വാഹനവിപണിയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കെ രാജ്യത്തെ മുന്‍നിര കമ്പനിയായ മാരുതി സുസുകി കാറുകളുടെ വില കുറച്ചു.

പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു. ഓള്‍ട്ടോ 800, ഓള്‍ട്ടോ കെ 10, സ്വിഫ്റ്റ് ഡീസല്‍, സെലേറിയോ, ബലേനോ ഡീസല്‍, ഇഗ്‌നിസ്, ഡിസയര്‍ ഡീസല്‍, ടൂര്‍ എസ് ഡീസല്‍, വിറ്റാര ബ്രെസ്സ, എസ് ക്രോസ് എന്നീ മോഡലുകളുടെ വിലയാണ് കമ്പനി കുറച്ചത്.

2.93 ലക്ഷം മുതല്‍ 11.49 ലക്ഷം വരെ വില വരുന്ന് മോഡലുകളുടെ വിലയാണ് കുറച്ചത്. വിവിധ മോഡലുകള്‍ക്ക് ഇപ്പോഴുള്ള പ്രമേഷനല്‍ ഓഫറുകള്‍ക്കു പുറമേയാണ് വിലയിലും ഇളവ് വരുത്തിയിരിക്കുന്നത്. വില കുറച്ചതിലൂടെ വില്‍പ്പനയില്‍ വര്‍ധനയുണ്ടാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നവരാത്രി ഉത്സവ സീസണിനു മുന്നോടിയായാണ് മാരുതി വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.