പാക് അധീന കശ്മീരിനെ നടുക്കി വന്‍ ഭൂകമ്പം; മരണം 26 ആയി

പാക് അധീന കശ്മീരില്‍ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 26പേര്‍ മരിച്ചു. മുന്നൂറിലധികംപേര്‍ക്ക് പരിക്ക്.

5.8 തീവ്രത രേഖപ്പെടുത്തിയതായി പാക് കാലാവസ്ഥാവിഭാഗം അറിയിച്ചു. തീവ്രത 7.1 എന്നാണ് ശാസ്ത്രമന്ത്രി ഫവാദ് ചൗധരി പറഞ്ഞത്.

പാക് അധീന കശ്മീരിലെ ന്യൂ മിര്‍പുര്‍ ആണ് പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ഭൂഗര്‍ഭശാസ്ത്ര സര്‍വേ അറിയിച്ചു.

പഞ്ചാബ് പ്രവിശ്യയിലെ പര്‍വതപ്രദേശ നഗരമായ ജെഹ്ലമിന്നടുത്ത് ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂകമ്പമുണ്ടായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here