വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ 27 ന് പ്രഖ്യാപിക്കും

വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ 27 ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഉയര്‍ന്ന് വന്ന പേരുകള്‍ ചര്‍ച്ച ചെയ്തു. ജില്ലാ നേതൃത്വം അംഗീകരിച്ച പേര് വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന കമ്മറ്റിയുടെ അഗീകാരത്തിന് ശേഷം പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും

വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ചേര്‍ന്ന സിപിഐഎം തിരുവനന്തപും ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചുളള പ്രഥമിക ധാരണ രൂപപെടുത്തിയത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ച പേര് വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മറ്റിയില്‍ നേതാക്കള്‍ പങ്കെടുത്ത് റിപ്പോര്‍ട്ട് ചെയ്തു. അംഗീകരിച്ച പേര് അന്തിമ തീരുമാനത്തിനായി സംസ്ഥാന കമ്മറ്റിക്ക് കൈമാറും.27 ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു

29 ന് എല്‍ഡിഎഫ് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ചേരും. 30,1 തീയതികളിലായി എല്ലാ മേഖലാ കണ്‍വെന്‍ഷനുകളും പൂര്‍ത്തീകരിക്കും. ഒക്ടോബര്‍ അഞ്ചിന് മുന്‍പ് എല്ലാ ബൂത്ത് കമ്മറ്റികളും നിലവില്‍ വരും. എല്ലാ ബൂത്തിന്റെയും ചുമതല ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനും, ജില്ലാ കമ്മറ്റി അംഗത്തിനും, ഏരിയാ കമ്മറ്റി അംഗത്തിനും ആയിരിക്കും.

വര്‍ഗ ബഹുജന സംഘടനകളുടെ കണ്‍വെന്‍ഷനും ഇതിന് പിന്നാലെ നടക്കും. കുടുംബ യോഗങ്ങള്‍ സംഘടിപ്പിക്കാനും , വീടുകള്‍ കയറിയുളളള പ്രവര്‍ത്തനം ശക്തമാക്കനുമാണ് ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News