സരോവരം സംഭവം; ലവ് ജിഹാദ് എന്നത് സംഘപരിവാറിന്റെ വ്യാജപ്രചരണം

കോഴിക്കോട് നടുവണ്ണൂരില്‍ പീഡന പരാതിയെ തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ലവ് ജിഹാദ് ആരോപണം നിഷേധിച്ചു പ്രദേശ വാസികള്‍. മകനെ കുടുക്കിയതായി കുടുംബം പറഞ്ഞു. നടുവണ്ണൂര്‍ സ്വദേശി ജാസിം മുഹമ്മദിനെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

കോഴിക്കോട് സരോവരത് വെച്ചു 9 കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇന്നലെ ആണ് കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി ജാസിം മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നില്‍ ലവ് ജിഹാദ് ഉണ്ടെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവും രംഗത്തെത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുമായി യുവാവ് കുറച്ചു നാളായി പ്രണയത്തില്‍ ആയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിലുള്ള വീട്ടുകാരുടെ എതിര്പ്പാണ് പരാതിക്ക് പിന്നില്‍.

പഠനത്തില്‍ മിടുക്കനായ ജാസിമിനെ കുറിച്ച് നാട്ടുകാര്‍ക്കും നല്ല അഭിപ്രായം മാത്രം. ലവ് ജിഹാദ് എന്നത് കെട്ട് കഥ ആണെന്നും ഒരു കുടുംബത്തെ ഒറ്റപ്പെടുത്തുന്ന തരത്തില്‍ ഉള്ള വാര്‍ത്തകള്‍ ആണ് കെട്ടി ചമയ്ക്കുന്നത് എന്നും നാട്ടുകാര്‍ പറയുന്നു

സംഭവം ലവ് ജിഹാദ് ആണെന്ന് വരുത്തി തീര്‍ക്കാന്‍ നിരവധി ശ്രമങ്ങള്‍ ആണ് നടക്കുന്നത്. എന്‍ഐഎ പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിയെടുത്തു. എന്നാല്‍ നിലവില്‍ കേസെടുത്ത് അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍. ജാമ്യത്തിനായി മുഹമ്മദ് ജാസിം നാളെ കോടതിയെ സമീപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News