കൊറിയ ഓപ്പണ്‍: സിന്ധുവിന് പിന്നാലെ സൈനയും ആദ്യ റൗണ്ടില്‍ പുറത്ത്

കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് നിരാശ. ലോക ചാമ്പ്യന്‍ പി.വി.സിന്ധുവിന് പിന്നാലെ സൈന നെഹ്‌വാളും ആദ്യ റൗണ്ടില്‍ പുറത്ത്.

ദക്ഷിണ കൊറിയയുടെ കിം ഗാ ഉന്നുമായി നടന്ന മത്സരത്തില്‍ ആദ്യ ഗെയിം 21-19 എന്ന ക്രമത്തില്‍ നേടിയ സൈനയ്ക്ക് രണ്ടാം ഗെയിം 18-21 എന്ന പോയിന്റില്‍ നഷ്ടമായി. മൂന്നാം ഗെയിമില്‍ 1-8 എന്ന നിലയില്‍ പിന്നില്‍ നില്‍ക്കുമ്പോള്‍ താരം പിന്മാറുകയായിരുന്നു.

സീഡ് ചെയ്യപ്പെടാത്ത യുഎസ്എ താരം ഷാംഗ് ബെയ് വെനിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ലോക ചാമ്പ്യന്‍ സിന്ധു അടിയറവ് പറഞ്ഞത്. ടൂര്‍ണമെന്റില്‍ രണ്ടാം റൗണ്ടില്‍ തന്നെ താരം തോറ്റ് പുറത്തായി. സ്‌കോര്‍: 21-7, 22-24, 15-21.

പരിക്കുമൂലം പുരുഷ വിഭാഗത്തില്‍ നിന്ന് ബി.സായ് പ്രണീതും പിന്മാറി. ആദ്യ റൗണ്ട് മത്സരത്തില്‍ ഡെന്‍മാര്‍ക്കിന്റെ ആന്‍ഡേഴ്‌സ് ആന്റോണ്‍സനെതിരേ മത്സരിക്കുമ്പോഴായിരുന്നു സായ്പ്രണീതിന്റെ പിന്മാറ്റം.

ആദ്യ ഗെയിം 9-21 എന്ന നിലയില്‍ ഇന്ത്യന്‍ താരത്തിന് നഷ്ടമായിരുന്നു. രണ്ടാം ഗെയിമില്‍ 7-11 എന്ന നിലിയില്‍ പുറകില്‍ നില്‍ക്കുമ്പോഴാണ് സായ്പ്രണീതിന്റെ പിന്മാറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel