
എയർ സെൽ മാക്സിസ് കേസിൽ കാർത്തി ചിദംബരത്തിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു.
അന്വേഷണം നിർണായക ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. ഈ സമയത്ത് കാർത്തി ചിദംബരം സ്വതന്ത്രമായി പുറത്ത് തുടർന്നാൽ തെളിവുകൾ നശിപ്പിക്കും എന്നാണ് ഇഡിയുടെ വാദം.
ഈ മാസം 5ന് കാർത്തി ചിദംബരത്തിനും പിതാവ് പി ചിദംബരത്തിനും കേസിൽ പ്രത്യേക കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇഡിയുടെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here