ഉളളിക്ക് ‘പെട്രോള്‍ വില’; മോഷണം പോയത് ലക്ഷക്കണക്കിന് രൂപയുടെ ഉള്ളികള്‍


സവാളവില കുതിച്ചുയരുന്നത് മോഷ്ടാക്കള്‍ അവസരമാക്കുന്നു. മഹാരാഷ്ട്രയിലെ നാസിക്കില്‍ കര്‍ഷകന്റെ പാണ്ടികശാലയില്‍നിന്ന് ഒരു ലക്ഷം രൂപയുടെ ഉള്ളിയാണ് മോഷണം പോയത്. നാസിക്കിലെ കല്‍വാനിലുള്ള രാഹുല്‍ ബാജിറാവു പാഗര്‍ എന്ന കര്‍ഷകന്‍ വേനലില്‍ വിളവെടുത്ത 25 ടണ്‍ സവാള 117 പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ചിരുന്നു. അതില്‍നിന്ന് ഒരു ലക്ഷം രൂപയുടെ ഉള്ളി മോഷണംപോയ വിവരം ഞായറാഴ്ചയാണ് മനസ്സിലായതെന്ന് പാഗര്‍ പറഞ്ഞു.

തിങ്കളാഴ്ച അദ്ദേഹം പോലീസില്‍ പരാതിനല്‍കി.കനത്തമഴയെത്തുടര്‍ന്ന് കൃഷി നശിച്ചതിനാലാണ് രാജ്യത്ത് സവാളവില കുതിച്ചുയരുന്നത്. മുംബൈയിലും ഡല്‍ഹിയിലും സവാളവില ചൊവ്വാഴ്ച കി.ഗ്രാമിന് 75-80 രൂപവരെയെത്തി. ബെംഗളൂരുവിലും ചെന്നൈയിലും 60 രൂപയ്ക്കാണ് ചൊവ്വാഴ്ച സവാള വിറ്റത്. കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മുംബൈയില്‍ 56 രൂപയും ഡല്‍ഹിയില്‍ 57 രൂപയുമാണ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here