
കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ശരദ് പവാറിന്റെ പേരും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഈ നീക്കം. എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുള്ള പരാതിയിലാണ് ശരദ് പവാറിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. അതെസമയം, പവാര്‍ കുറ്റാരോപിതരുടെ പട്ടികയിലില്ല.
മഹാരാഷ്ട്ര സംസ്ഥാന കോ-ഓപ്പറേറ്റീവ് ബാങ്ക് കുംഭകോണത്തിലാണ് പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. പവാറിന്റെ സഹോദരപുത്രനായ അജിത് പവാറിന്റെ പേരും പരാതിയിലുണ്ട്.അതെസമയം, സംസ്ഥാന കോഓപ്പറേറ്റീ ബാങ്കില്‍ ഒരു മെമ്പര്‍ പോലുമല്ലാത്ത തന്റെ പേരാണ് എഫ്‌ഐആറില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നതെന്ന് ശരദ് പവാര്‍ പ്രതികരിച്ചു. ഇലക്ഷന്‍ കാലത്ത് ഇത്തരം എഫ്‌ഐആറുകള്‍ തയ്യാറാക്കുന്നത് തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സര്‍ക്കാരിന്റെ നീക്കത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും പവാര്‍ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here