ബഹിരാകാശനിലയത്തിലേക്ക് യുഎഇയുടെ ആദ്യ സഞ്ചാരി യാത്രതിരിച്ചു

ബഹിരാകാശനിലയത്തിലേക്കുള്ള യു.എ.ഇയുടെ ആദ്യ സഞ്ചാരി യാത്ര തിരിച്ചു. കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്നാണ് യു.എ.ഇക്കാരനായ ഹസ അല്‍ മന്‍സൂറി യാത്ര പുറപ്പെട്ടത്.

വൈകീട്ട് 5.56നാണ് കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്ന് ഹസ അല്‍ മന്‍സൂറി ഉള്‍പ്പെടെ മൂന്ന് പേര്‍ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ഇതാദ്യമായാണ് ഒരു യു.എ.ഇ സ്വദേശി ബഹിരാകാശ യാത്രയുടെ ഭാഗമാകുന്നത്.

അറബ് മേഖലയുടെ സ്വപ്നം സഫലമാക്കിയ ആദ്യ യു.എ.ഇ സ്വദേശി എന്ന പേര് ഇതോടെ ഹസ്സ സ്വന്തമാക്കി. റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ്‌സ്‌ക്രി പോഷ്‌ക, യു.എസിലെ ജെസീക്ക മീര്‍ എന്നിവരാണ് ഹസ്സയുടെ സഹ യാത്രികര്‍. ഒക്ടോബര്‍ 4 ന് ബഹിരാകാശ നിലയത്തില്‍ നിന്ന് ഇവര്‍ മടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News