യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കുത്തേറ്റ അഖിലിന്റെ ഫെയസ്ബുക്ക് പോസ്റ്റ്. ക്യാമ്പസുകളില്‍ അരാഷ്ട്രീയവാദം വളര്‍ത്തുവാന്‍ ശ്രമിക്കുന്ന അരാജകവാദികളെയും, കോര്‍പ്പറേറ്റ് – മാധ്യമപ്പടയേയും തിരിച്ചറിയുക. കനല്‍ ഊതിക്കെടുത്തുവാന്‍ ശ്രമിച്ചാല്‍ അത് ആളിക്കത്തുമെന്നും അഖില്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

തന്നെ കുത്തിയത് എസ്.എഫ്.ഐ അല്ലേ എന്ന കമന്റിന് മറുപടിയായി ‘എന്നെ കുത്തിയത് എസ്.എഫ്.ഐ അല്ല’, നിങ്ങള്‍ക്ക് എസ്.എഫ്.ഐയെ പറ്റി ഒന്നും അറിയില്ലെന്നും അഖില്‍ പറഞ്ഞു.

 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയ വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ,

വിദ്യാഭ്യാസ മേഖലയില്‍ കച്ചവടവത്ക്കരണത്തിനും
കാവി വത്ക്കരണത്തിനുമായുള്ള സംഘടിത നീക്കങ്ങള്‍ നടക്കുന്നവര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് വീണ്ടും ഒരു കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്
നമ്മുടെ രാജ്യത്തിന്റെ നാനാത്വം തകര്‍ക്കുന്ന പൊതു വിദ്യാഭ്യാസത്തെ വാണിജ്യവത്ക്കരിക്കുന്ന നീക്കങ്ങള്‍ക്കെതിരെ രക്തനക്ഷത്രാങ്കിത ശുഭ്രപതാകയേന്തി വിദ്യാര്‍ത്ഥി സമൂഹം നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ശക്തി പകരുവാനാണ് കാലഘട്ടം ആവശ്യപ്പെടുന്നത്
ചരിത്ര നിയോഗം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിനുള്ള പ്രബുദ്ധത നമ്മള്‍ കാണിക്കേണ്ടതുണ്ട്
കലാലയങ്ങളിലെ കെ.എസ്.യു. അക്രമങ്ങളില്‍ എത്രയെത്ര സഖാക്കളുടെ ജീവനാണ്‌പൊലിഞ്ഞത്?

ജി.ഭുവനേശ്വരന്‍, സെയ്ദാലി, സി.വി. ജോസ് ജീവ ഛവമായിരുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോ…..
കാവിപ്പടയുടെ നിഷ്ഠുരമായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതും എസ്.എഫ്.ഐ.യുടെ ഒട്ടേറെ സഖാക്കള്‍ – കെ.വി.സുധീഷ്, അജയ്, സജിന്‍ ഷാഹുല്‍ …. ക്യാമ്പസ് ഫ്രണ്ട് കാര്‍ അരുംകൊല ചെയ്ത ധീര സഖാവ് അഭിമന്യു, ക്യാമ്പസുകളില്‍ അരാഷ്ട്രീയവാദം വളര്‍ത്തുവാന്‍ ശ്രമിക്കുന്ന അരാജകവാദികളെയും, കോര്‍പ്പറേറ്റ് – മാധ്യമപ്പട യേയും തിരിച്ചറിയുക …..
കനല്‍ ഊതിക്കെടുത്തുവാന്‍ ശ്രമിച്ചാല്‍
അത് ആളിക്കത്തും….

രാജ്യത്തിന്റെ ബഹുസ്വരതയും, മതനിരപേക്ഷതയും കാത്തു സൂക്ഷിക്കാനുള്ള പോരാട്ടങ്ങളില്‍ നമുക്ക് ഒറ്റക്കെട്ടായി കൈകോര്‍ക്കാം…..
പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല……
എസ്.എഫ്.ഐ.യെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥി സമൂഹം പടയണിചേരുക: …
സഖാക്കളെ ലാല്‍സലാം….
അഭിവാദനങ്ങളോടെ
അഖില്‍. സി
യൂണിവേഴ്‌സിറ്റി കോളേജ്