വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ 18 കോടി രൂപയുടെ പുതിയ പദ്ധതികള്‍ നടപ്പാക്കും; മന്ത്രി വിഎസ് സുനില്‍കുമാര്‍

വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ 18 കോടി രൂപയുടെ പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍. വട്ടവടയിലെ കാര്‍ഷിക വിപണന സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

ശീതകാല പച്ചക്കറികള്‍ സംഭരിക്കാനും വിപണനം നടത്താനുമായാണ് വട്ടവടയില്‍ ആധുനിക രീതിയിലുള്ള കൃഷി വിപണന കേന്ദ്രം ആരംഭിച്ചത്. ഇടനിലക്കാരില്ലാതെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സംവിധാനത്തിലേക്കും വിപണന കേന്ദ്രത്തെ മാറ്റുകയാണ് ലക്ഷ്യം. കര്‍ഷകരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ നയമെന്നും ഹോര്‍ട്ടികോര്‍പ്പ് മുഖേന കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. മറയൂര്‍,വട്ടവട,കാന്തല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 80,000 ടണ്‍ പച്ചക്കറിയുടെ ഉല്‍പാദനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ, വട്ടവട പഞ്ചായത്ത് പ്രസിഡണ്ട് പി രാംരാജ്, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആര്‍ ചന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News