മരട് കേസ്; സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും

മരട് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും. ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ ആവശ്യമായ സമയം, പൊളിക്കാൻ പൊളിക്കാൻ അവലംബിക്കുന്ന രീതി എന്നിവ വിശദീകരിച്ചുള്ള കർമ്മ പദ്ധതിയാണ് സത്യവാങ്മൂലമായി നൽകുക.

ഫ്ലാറ്റുകൾ പൊളിക്കാൻ 3 മാസം ആവശ്യപ്പെടും. കഴിഞ്ഞ സത്യവാങ്മൂലം നൽകിയ ശേഷമുണ്ടായ നടപടികളും പരാമര്ശിക്കും. ഫ്ലാറ്റുകൾ പൊളിക്കാൻ പ്രത്യേക ഓഫീസറെ നിയോഗിച്ചതും വൈദ്യുതി ബന്ധം വിഛേദിക്കാൻ തീരുമാനിച്ചതും കോടതിയെ അറിയിക്കും. സംസ്ഥാനത്തെ മറ്റ് തീരദേശ നിയമ ലംഘനങ്ങളെക്കുറിച്ചുള്ള കണക്കുകൾ കൂടി കോടതി ആവശ്യപ്പെട്ടിരുന്നു.

പക്ഷെ തൽക്കാലം ഈ വിവരങ്ങൾ ഉൾപ്പെടുത്തില്ല. സത്യവാങ്മൂലം സമർപ്പിക്കുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി ടോം ജോസ് ദില്ലിയിലെത്തി. നാളെയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്‌. സര്‍ക്കാർ സത്യവാങ്മൂലം കൂടി പരിഗണിച്ചാകും ഫ്ലാറ്റുകള്‍ പൊളിക്കാൻ കോടതി സമയപരിധി നിശ്ചയിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News