ഇടമണ്‍ -കൊച്ചി വൈദ്യുതി ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നു

ഇടമണ്‍ -കൊച്ചി വൈദ്യുതി ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിച്ച് പവര്‍ഹൈവേ ചാര്‍ജ്ജ് ചെയ്തു തുടങ്ങി. പവര്‍ഹൈവേ കമ്മീഷന്‍ ചെയ്യുന്നതോടെ 800 മെഗാവാട്ട് അധികവൈദ്യുതി കേരളത്തിലെത്തിക്കാന്‍ സാധിക്കും. സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ വന്‍കുതിച്ചു ചാട്ടമാണ് ഇതിലൂടെ ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

സംസ്ഥാനത്ത് നടക്കില്ലെന്ന് ഉറപ്പിച്ച് എഴുതി തള്ളിയിരുന്ന ഒരു പദ്ധതി കൂടിയാണ് ഇടമണ്‍- കൊച്ചി പവര്‍ഹൈവേയിലൂടെ യാഥാര്‍ത്ഥ്യമാകുന്നുത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിച്ച ശേഷം ഇടമണ്‍- കൊച്ചി പവര്‍ഹൈവേ ചാര്‍ജ്ജ് ചെയ്തു തുടങ്ങിയിരിക്കുകയാണ്. ഇത് ചരിത്രനിമിഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയ‍ൻ വ്യക്തമാക്കി. പവര്‍ഹൈവേ കമ്മീഷന്‍ ചെയ്യുന്നതോടെ കേരളത്തിലെ വൈദ്യുതി മേഖലയില്‍ വന്‍കുതിച്ചു ചാട്ടമാണ് ഉണ്ടാവുക. 800 മെഗാവാട്ട് അധിക വൈദ്യുതിയാണ് ഇതിലൂടെ കേരളത്തിലെത്തിക്കാന്‍ കഴിയുക. ഊര്‍ജ്ജപ്രസരണ നഷ്ടം പരമാവധി ഒഴിവാക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.

കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ നേട്ടമായാണ് ഇടമണ്‍ -കൊച്ചി വൈദ്യുതി ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നത്. സ്ഥലമേറ്റെടുപ്പിലെ പ്രശ്നങ്ങളില്‍ തട്ടി നിലച്ച അവസ്ഥയിലായിരുന്ന പദ്ധതിയെ ആശങ്കകള്‍ പരിഹരിച്ചാണ് സർക്കാർ പൂര്‍ത്തീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആകെ 447 ടവറുകളാണ് പദ്ധതിയ്ക്കായി നിർമ്മിക്കേണ്ടത്‌. അതില്‍ 351 എണ്ണവും പൂർത്തിയാക്കിയത് ക‍ഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലായിരുന്നു.
കേരളത്തിന്‍റെ വികസനരംഗത്ത് ഗെയില്‍ പൈപ്പ് ലൈന്‍, ദേശീയ ജലപാത എന്നിവയ്ക്ക് പിന്നാലെയാണ് ഇപ്പോൾ ഇടമണ്‍ -കൊച്ചി വൈദ്യുതി ലൈന്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News