ഇന്ത്യയിലെ 25 അതിസമ്പന്നരുടെ സ്വത്തുസമ്പാദ്യം രാജ്യത്തിന്റെ ജിഡിപിയുടെ 10%

ഇന്ത്യയിലെ 25 അതിസമ്പന്നരുടെ സ്വത്തുസമ്പാദ്യം രാജ്യത്തിന്റെ ആകെ ആഭ്യന്തരോൽപ്പാദനത്തിന്റെ (ജിഡിപി) 10 ശതമാനത്തിന്‌ തുല്യം. ഐഐഎഫ്‌എൽ വെൽത്ത്‌ ഹുറുൺ ഇന്ത്യ പുറത്തുവിട്ട പട്ടികപ്രകാരം 19 ലക്ഷം കോടിയോളംരൂപയാണ്‌ 25 അതിസമ്പന്നരുടെ ആകെ സ്വത്ത്‌. മുകേഷ്‌ അംബാനിയാണ്‌ പട്ടികയിൽ മുന്നിൽ. ആയിരംകോടി രൂപയിലധികം സ്വത്തുള്ള 953 പേർ രാജ്യത്തുണ്ട്‌. കഴിഞ്ഞ വർഷം ആയിരംകോടി രൂപയ്‌ക്കുമേൽ സ്വത്തുള്ളവരുടെ എണ്ണം 831 ആയിരുന്നു.

എന്നാൽ, ഡോളർ കണക്കിൽ ശതകോടി പട്ടികയിലുള്ളവരുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്‌. 2018 ൽ 141 പേർ ശതകോടി ഡോളർ സ്വത്തുള്ളവരായുണ്ടായിരുന്നു. ഈ വർഷം ശതകോടി ഡോളർ സ്വത്തുകാരുടെ എണ്ണം 138 ആയി. ആയിരം കോടി രൂപയ്‌ക്കുമേൽ സ്വത്തുള്ള 953 പേരുടെ ആകെ സമ്പാദ്യം രാജ്യത്തിന്റെ ജിഡിപിയുടെ 27 ശതമാനത്തിന്‌ തുല്യമാണ്‌.

പട്ടികയിൽ മുന്നിലുള്ള മുകേഷ്‌ അംബാനിയുടെ സ്വത്ത്‌ 3.80 ലക്ഷം കോടിരൂപയാണ്‌. 1.87 ലക്ഷം കോടിരൂപയുമായി എസ്‌ പി ഹിന്ദുജയാണ്‌ രണ്ടാമത്‌. ആദ്യ പത്തിൽ ഉൾപ്പെട്ട മറ്റുള്ളവരുടെ സ്വത്തുകണക്ക്‌: അസിം പ്രേംജി– 1.17 ലക്ഷം കോടി, എൽ എൻ മിത്തൽ– 1.07 ലക്ഷം കോടി, ഗൗതം അദാനി– 94500 കോടി, ഉദയ്‌ കൊഡാക്ക്‌– 94100 കോടി, സൈറസ്‌ എസ്‌ പൂനാവാല- 88800 കോടി, സൈറസ്‌ പലൂൻജി മിസ്‌ത്രി– 76800 കോടി, ഷാപുർ പലൂൻജി– 76800 കോടി, ദിലീപ്‌ ഷാങ്‌വി– 71500 കോടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News