
വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാർത്ഥികൾ സ്കൂൾ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ആന സൂര്യോദയം,പൂക്കൾ ചിന്നങളിലാണ് സ്ഥാനാർത്ഥികൾ മത്സരിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മുതൽ വോട്ട് എണ്ണുന്നതു വരെ ഇലക്ഷൻ കമ്മീഷന്റെ മാതൃകയിലാണ് സ്കൂൾ തെരഞ്ഞെടുപ്പ്. ഇലക്ട്രോണിക് വോട്ടിംങ് മെഷീനിനു പകരം സമ്മിതിയെന്ന സോഫ്റ്റ് വെയർ ഉപയോഗിച്ച് ലാപ്ടോപ്പുകളിലാണ് കുട്ടി വോട്ടർമാർ അവരുടെ സമ്മതിധാനാവകാശം വിനിയോഗിച്ചത്.
ഐ.ഡി.കാർഡുമായി വരുന്ന വോട്ടർമാരെ പോളിംങ് ഓഫീസർമാർ അറ്റന്റൻസ് റജിസ്ടർ പരിശോധിച്ച് പോളിംങ് ഏജന്റിന്റെ സ്ഥിരീകരണത്തോടെയാണ് വോട്ട് ചെയ്യാൻ അനുവദിച്ചത്.കള്ള വോട്ടു തടയാൻ വോട്ടർമാരുടെ വിരലുകളിൽ മഷിയും പുരട്ടിയിരുന്നു.
ഒരു ക്ലാസിൽ 2 മുതൽ 4 സ്ഥാനാർത്ഥികൾ വരെ മത്സര രംഗത്തുണ്ടായിരുന്നു.ആന,സൂര്യോദയം,പൂക്കൾ,കൊക്ക്, ചിന്നങളിലാണ് സ്ഥാനാർത്ഥികൾ മത്സരിച്ചത്.നോട്ടയ്ക്കും വോട്ട് ചെയ്യാം. ജനാധിപത്യബോധം വളർത്തിയെടുക്കുന്നതിനാണ് സ്കൂൾ തെരഞ്ഞെടുപ്പ് നടത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here