സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫ്ലാറ്റ് ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കി നഗരസഭ. നാല് ഫ്ലാറ്റുകളിലെയും വൈദ്യുതിബന്ധം കെഎസ്ഇബി വിഛേദിച്ചു. അതേസമയം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.
ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനം വന്നതിന് പിന്നാലെയാണ് മരട് നഗരസഭ നടപടികള്‍ ത്വരിതഗതിയിലാക്കാന്‍ തീരുമാനിച്ചത്. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനായി ചുമതലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ സ്നേഹില്‍ കുമാര്‍ സിംഗ് തദ്ദേശ സ്വയംഭരണവകുപ്പ് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ വിദഗ്ധരുടെ സഹായം തേടിയിരുന്നു. നാല് ഫ്ലാറ്റുകളിലെയും വൈദ്യുതിബന്ധം കെഎസ്ഇബി വിഛേദിക്കുമെന്നറിയിച്ച് നോട്ടീസ് പതിപ്പിച്ചിരുന്നു. വെള്ളിയാഴ്ചകക്കം വൈദ്യുതി, വെള്ളം , പാചകവാതക കണക്ഷനുകല്‍ വിഛേദിക്കണം എന്നാണ് നഗരസഭ വിവിധ വകുപ്പുകളോട നിര്‍ദേദശിച്ചിരിക്കുന്നത്. വൈദ്യുതിയും വെളളവുമില്ലെങ്കിലും ഫ്ലാറ്റുകളില്‍ നിന്നൊഴിയില്ലെന്ന നിലപാടിലാണ് ഉടമകള്‍.
അതേസമയം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ആൽഫാ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത്, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ നിർമ്മാണക്കമ്പനികള്‍ക്കെതിരെയാണ് മരട്, പനങ്ങാട് പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 420, 406 വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നുമാസത്തിനുളളിൽ ഫ്ലാറ്റുകൾ പൊളിക്കാനുളള കർമപദ്ധതിയാണ് ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തെ അറിയിച്ചത്. ബിൽഡർമാർക്കെതിരെ കേസെടുക്കുന്നതിനൊപ്പം ഫ്ലാറ്റുകൾ വാങ്ങിയവർക്കുളള പുനരവധിവാസവും ഉറപ്പാക്കേണ്ടതുണ്ട്. നിർമ്മാണക്കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി ഉടമകൾക്ക് നൽകാനാണ് സര്‍ക്കാര്‍ നീക്കം.
Get real time update about this post categories directly on your device, subscribe now.