വട്ടിയൂർക്കാവ്; കോൺഗ്രസ്‌ സ്ഥാനാർഥി പട്ടികയിൽ നോമിനികൾ മാത്രം

വട്ടിയൂർക്കാവിൽ കെ മുരളീധരന്റെയും കോന്നിയിൽ അടൂർ പ്രകാശിന്റെയും എറണാകുളത്ത്‌ ഹൈബിയുടെയും നോമിനികളെ ഉൾപ്പെടുത്തി കോൺഗ്രസ്‌ സ്ഥാനാർഥി പട്ടിക. വട്ടിയൂർക്കാവിൽ എൻ പീതാംബരക്കുറുപ്പിനെതിരെ കെപിസിസി ആസ്ഥാനത്ത്‌ നാടകീയരംഗങ്ങൾ. ഇന്ദിരാഭവന്റെ മുറ്റത്ത്‌ ഉമ്മൻചാണ്ടിയെയും കെ സുധാകരനെയും തടഞ്ഞുനിർത്തി കുറുപ്പിനെ സ്ഥാനാർഥിയാക്കരുതെന്ന്‌ പ്രവർത്തകർ ആവശ്യപ്പെട്ടു.

‘സ്വഭാവ ദൂഷ്യമില്ലാത്ത ആളിനെ’ പരിഗണിക്കണമെന്ന്‌ നേതാക്കൾക്കുമുന്നിലും മാധ്യമങ്ങൾക്കുമുന്നിലും ആവർത്തിച്ചു. തെരഞ്ഞെടുപ്പ്‌ സമിതിയോഗം തുടങ്ങുന്നതിന്‌ മുമ്പ്‌ കെപിസിസി എക്‌സിക്യൂട്ടിവ്‌ അംഗം ശാസ്‌തമംഗലം മോഹനന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എന്നാൽ, യോഗത്തിൽ കെ മുരളീധരൻ കടുത്ത നിലപാട്‌ സ്വീകരിച്ചതോടെ കുറുപ്പിന്‌ തന്നെയാണ്‌ മുൻതൂക്കം. താൻ വൃദ്ധനാണെന്ന്‌ പ്രചരിപ്പിക്കുന്നവർ സ്വന്തം അച്ഛനെ വീട്ടിൽനിന്ന്‌ ഇറക്കിവിടുന്നവരാണെന്ന്‌ പീതാംബരക്കുറുപ്പ്‌ പറഞ്ഞു.

പത്തനംതിട്ട ഡിസിസിയുടെ എതിർപ്പ്‌ തള്ളി കോന്നിയിൽ അടൂർ പ്രകാശിന്റെ നോമിനി റോബിൻ പീറ്ററെ പട്ടികയിൽ ഉൾപ്പെടുത്തി. എറണാകുളത്ത് ഹൈബി ഈഡന്റെ നോമിനി ടി ജെ വിനോദിന്റെ സ്ഥാനാർഥിത്വം ഉറപ്പായി. എതിർ നീക്കങ്ങളുമായി കെ വി തോമസ് രംഗത്തുണ്ട്. എറണാകുളത്ത് ടി ജെ വിനോദിനെയും കെ വി തോമസിനെയും അംഗീകരിക്കില്ലെന്ന്‌ കാട്ടി യൂത്ത്‌ കോൺഗ്രസുകാർ പോസ്‌റ്റർ പതിച്ചു. മറ്റു സ്ഥാനങ്ങൾ വഹിക്കുന്നവരും മുതിർന്നവരും മത്സരരംഗത്തുനിന്ന്‌ വിട്ടുനിൽക്കണമെന്ന്‌ പോസ്‌റ്ററിൽ ആവശ്യപ്പെട്ടു.

മഞ്ചേശ്വരം മണ്ഡലത്തിൽ പ്രാദേശികവികാരം കണക്കിലെടുക്കാതെ എം സി ഖമറുദ്ദീനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ മുസ്ലിംലീഗിലും വൻ പ്രതിഷേധം ഉയർന്നു. ഉപ്പളയിലെ ലീഗ്‌ ഓഫീസിൽ ചേർന്ന മണ്ഡലം കമ്മിറ്റിയോഗം ബഹളത്തിൽ കലാശിച്ചു. മണ്ഡലം ഭാരവാഹികളിൽ ചിലർ രാജിക്കൊരുങ്ങിയതോടൊപ്പം പ്രചാരണത്തിൽ സജീവമാകേണ്ടെന്നും തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News