മരട് ഫ്ളാറ്റുകൾ ഒഴിപ്പിക്കൽ നടപടി സെപ്തംബർ 29 ന് തുടങ്ങും. ഒക്ടോബർ 3 ന് ജോലികൾ പൂർത്തിയാക്കുമെന്നും ആക്ഷൻ പ്ലാൻ. ഫ്ളാറ്റുകൾ ഒക്ടോബർ 11 ന് പൊളിക്കും. 138 ദിവസത്തെ ആക്ഷൻ പ്ലാൻ ആണ് തയ്യാറാക്കിയിരിക്കുന്നത്.
ഫ്ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് 9522 കുടുംബങ്ങളെ താൽക്കാലികമായെങ്കിലും മാറ്റി പാർപ്പിക്കും.ഫ്ലാറ്റുകൾക്ക് ഒരു കിലോമീറ്റർ പരിധിക്ക് ഉള്ളിലുള്ളവരെയാണ് നടപടികളുടെ ഭാഗമായി ഒഴിപ്പിക്കേണ്ടി വരിക. 9 ഫെബ്രുവരി 2020 പൊളിക്കൽ പൂർത്തിയാക്കും.
അതേസമയം മരടിലെ നാലു ഫ്ലാറ്റുകളിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു. കനത്ത പൊലീസ് കാവലിലായിയിരുന്നു നടപടി. ഇന്നു പുലർച്ചെ മൂന്നു മണിക്കു കെഎസ്ഇബി ഉദ്യോഗസ്ഥരെത്തിയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഫ്ലാറ്റുകളിലെ ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങൾ നിലച്ചു. രാവിലെ ജലവിതരണവും നിർത്തി.
Get real time update about this post categories directly on your device, subscribe now.