എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; അഞ്ചിടത്തും പുതുമുഖങ്ങള്‍; കളത്തിലിറങ്ങുന്നവരെ പരിചയപ്പെടാം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫിനായി കളത്തിലിറങ്ങുന്നത് അഞ്ച് പുതുമുഖങ്ങളാണ്.

തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാകും. അരൂരില്‍ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി പുളിക്കലും, മറ്റൊരു വൈസ് പ്രസിഡന്റ് കെ യു ജനീഷ്‌കുമാര്‍ കോന്നിയിലും മത്സരിക്കും.

ഹൈക്കോടതി അഭിഭാഷകനായ അഡ്വ.മനു റോയി എറാണകുളത്ത് ഇടത് സ്വതന്ത്രനായി മത്സരിക്കും.

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ എം റോയിയുടെ മകനാണ് മനു റോയ്. മഞ്ചേശ്വരത്ത് സിപിഐ എം ജില്ലാ കമ്മിറ്റിയംഗമായ എം ശങ്കര്‍ റൈയാണ് സ്ഥാനാര്‍ത്ഥി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here