15 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചു

കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമീഷന്‍ മാറ്റിവച്ചു. സ്പീക്കര്‍ അയോഗ്യരാക്കിയതിന് എതിരെ 17 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളതിനാലാണ് തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചു.

ഹര്‍ജികളില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകും വരെ 15 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ഒന്നുകില്‍ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യുകയോ അല്ലെങ്കില്‍ കോടതി തീരുമാനം ഉണ്ടാകും വരെ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുകയോ വേണമെന്ന് അയോഗ്യരാക്കപ്പെട്ടവര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജികളില്‍ സുപ്രീംകോടതി ഒക്ടോബര്‍ 22 ന് വീണ്ടും വാദം കേള്‍ക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News