കരുത്തും കരുതലും; വട്ടിയൂര്‍ക്കാവ് പിടിച്ചെടുക്കാന്‍ ‘മേയര്‍ ബ്രോ’; വീഡിയോ

തിരുവനന്തപുരത്തുകാര്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത വ്യക്തിത്വത്തിനുടമായാണ് വട്ടിയൂര്‍ക്കാവിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് . 34ാം വയസ്സില്‍ നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായാണ് വി കെ പ്രശാന്ത് ചുമതലയേറ്റത്. പ്രളയകാലത്ത് വി കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ഹൃദയം കീഴടക്കിയിരുന്നു. എസ് എഫ് ഐലുടെ രാഷ്ട്രീയത്തില്‍ എത്തിയ പ്രശാന്ത് കുറഞ്ഞകാലം കൊണ്ടാണ് ജനകീയനായി മാറിയത്.

നൂറ്റാണ്ടിലെ വലിയ പ്രളയം സംസ്ഥാനത്തയാകെ ദുരിതത്തിലാഴ്ത്തിയപ്പോള്‍ നൂറില്‍ പരം ആവശ്യസാധനങ്ങളുടെ ലോഡ് കയറ്റിയയച്ചും നഗരസഭ മാതൃകയായി. 100ല്‍ പരം വോളണ്ടിയര്‍മാരാണ് നഗരസഭയില്‍ നിന്ന് മറ്റ് ജില്ലകളില്‍ പോയി ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഈ വര്‍ഷവും പ്രളയമാവര്‍ത്തിച്ചപ്പോള്‍ 100ലധികം ലോഡുകള്‍ കയറ്റിയയച്ചത് സമൂള്‍മാധ്യമാധ്യമങ്ങളിലടക്കം വന്‍ ജനശ്രദ്ധയാണ് പിടിച്ച് പറ്റിയത്. ലക്ഷ്മി നിവാസ്, പിപിഎന്‍ആര്‍എ -19എ, കരിയില്‍, കഴക്കൂട്ടത്തലാണ് താമസം. ഭാര്യ എം ആര്‍ രാജി. ആലിയ ആര്‍ പി (10 ), ആര്യന്‍ ആര്‍ പി (3) എന്നിവരാണ് മക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News