ജനീഷ് കുമാര്‍: യുവജന നേതൃനിരയില്‍ നിന്ന് സ്ഥാനാര്‍ഥിത്വത്തിലേക്ക്; വീഡിയോ

കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. യു ജനീഷ് കുമാര്‍ നിലവില്‍ സി പി ഐ എം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.

2010 ല്‍ സീതത്തോട് ഗ്രാമപഞ്ചായത്തിലേക്ക് വിജയിച്ചത് കോണ്‍ഗ്രസിന്റെ കുത്തക വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയായിരുന്നു.

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും എല്‍എല്‍ബിയും നേടി പത്തനംതിട്ട ബാറിലെ അഭിഭാഷകനാണ് ഈ മുപ്പത്തിയഞ്ചുകാരന്‍. നിലവില്‍ , സംസ്ഥാന യുവജന കമ്മീഷന്‍ അംഗം.

സീതത്തോട് കെ ആര്‍ പി എം എച്ച് എസ് എസില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായി പൊതു പ്രവര്‍ത്തനം ആരംഭിച്ചു. എസ്എഫ്‌ഐ ഏരിയ സെക്രട്ടറി, പ്രസിഡന്റ്. ജില്ലാ സെക്രട്ടറി, പ്രസിഡന്റ് . സിപിഐ എം സീതത്തോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി. ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News