അഡ്വ. മനു റോയ്: അഭിഭാഷക മികവില്‍ നിന്ന് ജനങ്ങളിലേക്ക്; വീഡിയോ

20 വര്‍ഷമായി എറണാകുളത്ത് അഭിഭാഷകനായ അഡ്വ.മനു റോയ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്ന് വരുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ എം റോയിയുടെ മകനെന്ന നിലയിലും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ അംഗമെന്ന നിലയിലും എറണാകുളം നിവാസികള്‍ക്ക് സുപരിചിതനാണ് അഡ്വ മനു റോയി. കൊച്ചിയെ നേരിട്ടറിയാവുന്ന യുവ വ്യക്തിത്വം എന്ന നിലയിലാണ് അഡ്വ. മനു റോയിയെ ഇടതുപക്ഷം പരിയപ്പെടുത്തുന്നത്.

കളമശേരി സെന്റ് പോള്‍സ് കോളേജില്‍ പഠിക്കുന്‌പോള്‍ മാഗസിന്‍ എഡിറ്റര്‍, ജനറല്‍ സെക്രട്ടറി എന്നിങ്ങനെ യൂണിയന്‍ ഭാരവാഹിയായി പ്രവര്‍ത്തിച്ചു. ബാംഗ്ലൂര്‍ വിവേകാനന്ദ കോളേജില്‍ നിന്നും എല്‍എല്‍ബി ബിരുദം. 2009 മുതല്‍ 2015 വരെ എറണാകുളം ബാര്‍ അസോസിയേഷന്‍ ഭാരവാഹിയായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി മനു റോയ് അഡ്വക്കെറ്റ് എന്ന നിയമസ്ഥാപനം എറണാകുളത്ത് നടത്തിവരികയാണ്. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സംഘടനയായ കെയര്‍ ആന്റ് ഷെയറിന്റെ കേരള സെക്രട്ടറിയാണ് അഡ്വ. മനു റോയ്.

ഭിന്നശേഷി കുട്ടികള്‍ക്കായി സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ ലക്ഷ്യമിട്ടുളള നവജീവന്‍ സ്‌കൂള്‍ ഫോര്‍ സ്‌പെഷ്യല്‍ നീഡഡ് എന്ന ചാരിറ്റബിള്‍ സംഘടനയുടെ സെക്രട്ടറിയുമാണ്. പ്രളയകാലത്ത് മുഖ്യമന്ത്രി്യുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ സമാഹരിച്ച് നല്‍കുന്നതിലും അദ്ദേഹം മുന്‍കൈ എടുത്തു. പൊതുരംഗത്ത് ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വ്യക്തിത്വം എന്ന നിലയില്‍ തന്നെയാണ് മണ്ഡലം പിടിക്കാന്‍ ഇടതുപക്ഷം അഡ്വ മനു റോയിയെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here