മനു സി പുളിക്കല്‍:വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ നേതൃനിരയിലേക്ക്; വീഡിയോ

അരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മനു സി പുളിക്കല്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതു പ്രവര്‍ത്തനം തുടങ്ങിയത്. സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിയേറ്റ് അംഗമായും ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിയ്ക്കുന്നു.

ഐതിഹാസികമായ വിപ്ലവത്തിന് സാക്ഷിയായ വയലാറിലാണ് മനുവിന്റെ ജനനം. വയലാര്‍ പഞ്ചായത്തിലെ പുളിക്കല്‍ ലിറ്റില്‍ഫ്‌ലവര്‍ വില്ല പരേതനായ സിറിയക് എബ്രഹാമിന്റെയും ആലീസിന്റെയും മകനാണ് ഈ 36കാരന്‍. സിറിയക് സാര്‍ എന്നറിയപ്പെടുന്ന സിറിയക് എബ്രഹാം വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായിരിക്കേ ജോലി രാജിവച്ച് പട്ടണക്കാട് ബ്ലോക്ക്പഞ്ചായത്തിലേയ്ക്ക് സിപിഐ എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു; തുടര്‍ന്ന് അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ സജീവമാവുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News