കേരള മീഡിയ അക്കാദമിയില്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് ഒഴിവ്

കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സബ് സെന്ററിലേയ്ക്ക് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് ഒഴിവിലേയ്ക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഡിഗ്രിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം/ഇംഗ്ലീഷ് ടൈപ്പിംഗില്‍ ലോവറും ഉണ്ടായിരിക്കണം.

സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് സമാനതസ്തികകളില്‍ നിന്നോ ഉയര്‍ന്ന തസ്തികകളില്‍ നിന്നോ വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. ഫയലുകള്‍ കൈകാര്യം ചെയ്തിട്ടുളള പരിചയം അനിവാര്യമാണ്, 57 വയസ്സ് കവിയരുത്. 2019 ഒക്‌ടോബര്‍ 3 വൈകിട്ട് 5 മണിക്ക് മുമ്പായി അപേക്ഷ സമര്‍ പ്പിക്കേണ്ടതാണ്.

ഫോട്ടോ അടങ്ങിയ വിശദമായ ബയോഡേറ്റയും, സാക്ഷ്യെപ്പടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അടങ്ങിയ അപേക്ഷ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30 എന്ന വിലാസത്തില്‍ അയക്കണം. തിരുവനന്തപുരം മേഖലയിലുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0471 2726275 0484 2422275.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here