
കെഎസ്എഫ്ഇ പ്രവാസി ചിട്ടിയില്‍ ഇനി ലോകത്തെങ്ങുമുള്ള പ്രവാസികള്‍ക്കും ചേരാമെന്നു ധനമന്ത്രി തോമസ് ഐസക്. പ്രവാസി ചിട്ടിയില്‍ ചേരുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും വ്യക്തികള്‍ക്കും കിഫ്ബി വഴിയുള്ള ഏതു പദ്ധതിയും സ്‌പോണ്‍സര്‍ ചെയ്യാമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം കെഎസ്എഫ്ഇ പ്രവാസി ചിട്ടിക്ക് വലിയ പ്രതികരണമാണ് പ്രവാസ ലോകത്ത് നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നു തോമസ് ഐസക് പറഞ്ഞു. പതിനായിരം രൂപ മാസ തവണയുള്ള പ്രവാസി ചിട്ടിയില്‍ ചേരുന്നവരുടെ ക്ഷേമനിധി പെന്‍ഷന്റെ മാസ വിഹിതം കെ എസ് എഫ് ഇ അടയ്ക്കുമെന്നും ഹലാല്‍ ചിട്ടിക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു .
കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്ടര്‍ എ. പുരുഷോത്തമന്‍, എന്നിവരും പങ്കെടുത്തു. പ്രവാസി ചിട്ടിയില്‍ വരുമായി സംവദിക്കാനും കൂടുതല്‍ പ്രചാരണത്തിനുമായാണ് തോമസ് ഐസക് യു എ യില്‍ എത്തിയത് . വരുന്ന മൂന്നു ദിവസങ്ങളില്‍ വിവിധ എമിറേറ്റുകളില്‍ നടക്കുന്ന പരിപാടികളില്‍ ധനമന്ത്രി പ്രവാസികളുമായി സംവദിക്കും .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here