ഐഎന്‍എസ് വിക്രാന്തിലെ ഹാര്‍ഡ് ഡിസ്‌ക് മോഷണം: കേസ് എന്‍ഐഎക്ക്

നിര്‍മാണത്തിലിരിക്കുന്ന ഇന്ത്യയുടെ ആദ്യ വന്‍കിട വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തില്‍നിന്നു ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു. പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തന്ത്രപ്രധാനമായ വിവരങ്ങള്‍ നഷ്ടപ്പെട്ടോ എന്ന് അന്വേഷിക്കും. അട്ടിമറിയടക്കമുള്ള വശങ്ങള്‍ അന്വേഷിക്കണമെന്നു ആവശ്യമുയര്‍ന്നതാണ് എന്‍ഐഎ കേസ് ഏറ്റെടുക്കാന്‍ കാരണം.

അഞ്ചു വീതം മൈക്രോ പ്രോസസറുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, റാമുകള്‍ എന്നിവയാണു മോഷണം പോയത്. കേബിളുകളും കോളിങ് സ്റ്റേഷന്‍ അടക്കമുള്ള മറ്റു ചില ഉപകരണങ്ങളും മോഷണം പോയിട്ടുണ്ട്. കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം (ഐപിഎംഎസ്) എന്ന സാങ്കേതിക സംവിധാനത്തിന്റെ വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കുകളാണു മോഷ്ടിക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News