പാലാ; വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകള്‍ എട്ടരയോടെ

പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്‌ ഫലം അൽപ്പസമയത്തിനുള്ളിൽ അറിയാം.

പാലാ കാർമൽ പബ്ലിക് സ്കൂളിൽ വോട്ടെണ്ണൽ ആരംഭിച്ചു. എട്ടരയോടെ ആദ്യസൂചന വന്നുതുടങ്ങും. വോട്ടെണ്ണലിനായി 14 മേശകൾ സജ്ജീകരിച്ചു.

ഒന്നുമുതൽ എട്ടുവരെ മേശകളിൽ 13 റൗണ്ടും ഒൻപതു മുതൽ 14 വരെ 12 റൗണ്ടും എണ്ണും. 176 ബൂത്തുകളിലായി 1,27,939 വോട്ട്‌ പോൾചെയ‌്തു. 28 പോസ‌്റ്റൽ വോട്ടുകളും 152 ഇടിപിബി സർവീസ‌് വോട്ടും ഉണ്ട‌്. ആകെ എണ്ണുന്ന വോട്ട്‌ 1,28,119.

പോസ്റ്റൽ വോട്ടുകളും ഇടിപിബി സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. തുടർന്ന്‌ അഞ്ചു ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകൾ എണ്ണും. എണ്ണുന്നതിനുള്ള വിവിപാറ്റ് യന്ത്രങ്ങൾ നറുക്കെടുപ്പിലൂടെ തീരുമാനിക്കും. രാമപുരം, കടനാട്‌, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂർ, മുത്തോലി, പാലാ മുനിസിപ്പാലിറ്റി, മീനച്ചിൽ, കൊഴുവനാൽ, എലിക്കുളം എന്നീ ക്രമത്തിലാണ്‌ എണ്ണുക.

ഓരോ റൗണ്ടിലെയും വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ വോട്ടുനില നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്ററിന്റെ trend.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News