രാജ്നാഥ് സിംങിന്റെ സന്ദര്‍ശനം; പരീശീലന ലാന്‍ഡിങ്ങിനിടെ വിപണനശാല തകര്‍ന്ന് വീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പ്രതിരോധ മന്ത്രിയുടെ കൊല്ലം സന്ദര്‍ശനത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് പരീശീലന ലാന്‍ഡിങ്ങിനെത്തിയ എസ്.പി.ജിയുടെ ഹെലികോപ്റ്ററിന്റെ കാറ്റടിച്ച് മൈതാനത്തെ വിപണനശാലയുടെ ഷെഡ് തകര്‍ന്നുവീണു. ഷെഡിലുണ്ടായിരുന്ന ആറുപേർ പുറത്തിറങി നിന്നതിനാൽ ജീപായം സംഭവിച്ചില്ല, ഒരു തൊഴിലാളിക്കു പരിക്കേറ്റു.

ഉച്ചയ്ക്ക് 2.45 ഓടെയാണ് അപകടം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംങിന്റെ കൊല്ലം സന്ദർശനത്തിനു മുന്നോടിയായി പരിശീലന ലാന്റിംങിനിടെയാണ് കാറ്റടിച്ച് ഇരുമ്പ് തകിട് കൊണ്ടു മേഞ്ഞ ഷെഡ് തകർന്നത്.
ഹെലികോപ്റ്റര്‍ കാണാന്‍ ഷെഡ്ഡില്‍ നിന്നും പുറത്തിറങ്ങിയതിനെ തുടര്‍ന്ന് ആറുപേര്‍ ഒരു ദുരന്തത്തിൽ നിന്നു രക്ഷപെട്ടു.ഒരാൾക്ക് സാരമായി പരിക്കേറ്റു.ഓണത്തോടനുബന്ധിച്ച് മൈതാനത്ത് സജ്ജമാക്കിയ പ്രദര്‍ശന വിപണനശാലയാണ് തകര്‍ന്നുവീണത്.

അമൃതാനന്ദമയിയുടെ ജന്‍മദിനാഘോഷം കരുനാഗപ്പള്ളി വള്ളിക്കാവില്‍ ഉദ്ഘാടനം ചെയ്യുന്നത് രാജ്‌നാഥ് സിംഗാണ്. ഇതിനിടെ പരിശീലനം പൂര്‍ത്തിയാക്കി ഹെലികോപ്റ്റര്‍ മടങ്ങി. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ചുമതല വഹിക്കുന്ന പ്രതിരോധമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News