‘തളിർ’ വിജയം കണ്ടു; പാറശാല ഇനി തരിശു രഹിതമണ്ഡലം

തിരുവനന്തപുരം പാറശാല മണ്ഡലം ഇനി തരിശു രഹിതമണ്ഡലമായി അറിയപ്പെടും.മുഖ്യമന്ത്രി പിണറായി വിജയനാണ് മണ്ഡലത്തെ സമ്പൂർണ തരിശു രഹിതമണ്ഡലമായി പ്രഖ്യാപിച്ചത്.ഹരിതകേരള മിഷന്‍റെ ഭാഗമായി മണ്ഡലത്തിൽ നടപ്പിലാക്കിയ സമ്പൂർണ കാർഷിക പദ്ധതി തളിരിന്‍റെ ഭാഗമായിരുന്നു പ്രഖ്യാപനം.

സംസ്ഥാനത്ത് നഷ്ടപെട്ടുകൊണ്ടിരിക്കുന്ന കാർഷിക സമൃദ്ധി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് തളിര് പദ്ധതി പാറശാല മണ്ഡലത്തിൽ നടപ്പിലാക്കിയത്. ഹരിതകേരള മിഷന്‍റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മണ്ഡലത്തിൽ നടപ്പിലാക്കിയ തളിര് കാർഷിക പദ്ധതി വൻ വിജയമായിരുന്നു.പദ്ധതിയുെട ഫലമായി മണ്ഡലത്തിലെ കാർഷിക മേഖല സ്വയംപര്യാപ്തത കൈവരിച്ചതോടെയാണ് സമ്പൂർണ തരിശ് രഹിതമണ്ഡലമായി പ്രക്യാപിച്ചത്. പാറശാല പാലിയോട് നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്.പച്ചക്കറി കൃഷി ചെയ്യുന്നതിൽ സ്വയം പര്യാപ്തതയിലേക്ക് സംസ്ഥാനം എത്തുകയാണെന്നും അതിനായി രാഷ്ടീയ അഭിപ്രായങ്ങളൊക്കെ മാറ്റിവച്ച് നമ്മൾ ഒരുമിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തരിശു ഭൂമിയില്ലാതെ കൃഷി എല്ലായിടത്തും വ്യാപിപ്പിക്കണമെന്നും അടുത്ത മാസത്തോടെ കൃഷിയെ കുറിച്ചുളള ബോധം നൽകുന്നതിന് വേണ്ട വിജ്ഞാന കേന്ദ്രം സർക്കാർ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.കൃഷിമന്ത്രി വിഎസ് സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എൽ എമാരായ സി കെ ഹരീന്ദ്രൻനകെ ആൻസലൻ,നവകേരളം കർമപദ്ധതി കോ-ഒാർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് ഹരിതകേരള മിഷൻ ഡയറക്ടർ ടി എൻ സീമ തുടങ്ങിയവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News