ഇടുക്കി ജില്ലയിലെ 108 ഐസിയു ആംബുലന്‍സുകളുടെ ഉദ്ഘാടനം ചെറുതോണിയില്‍ നടന്നു

ഇടുക്കി ജില്ലയ്ക്ക് അനുവദിച്ച 15 സൗജന്യ 108 ഐസിയു ആംബുലന്‍സുകളുടെ ഉദ്ഘാടനം ചെറുതോണിയില്‍ നടന്നു. പരിപാാടികളുടെ ഉദ്ഘാടനം മന്ത്രി എം എം മണി നിർവ്വഹിച്ചു. ട്രോമാ കെയര്‍ പദ്ധതിയുടെ ഭാഗമായാണ് ഐസിയു ആംബുലന്‍സുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.

ജില്ലയില്‍ എവിടെ റോഡപകടങ്ങളോ, മറ്റ് അപകടങ്ങളോ ഉണ്ടായാല്‍ അടിയന്തിര ചികിത്സയ്ക്കായി ഏറ്റവും അടുത്ത വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്താകെ 300 ആംബുലന്‍സുകളാണ് അനുവദിച്ചിട്ടുള്ളത്.

ജില്ലാ ആശുപത്രി കൂടാതെ കാഞ്ചിയാര്‍, കാന്തല്ലൂര്‍, കോടിക്കുളം, വട്ടവട, കട്ടപ്പന, വണ്ടിപ്പെരിയാര്‍, ചക്കുപള്ളം, മൂന്നാര്‍, ചിന്നക്കനാല്‍, കൊന്നത്തടി, പെരുവന്താനം, അടിമാലി, നെടുങ്കണ്ടം, തൊടുപുഴ എന്നീ ആശുപത്രികള്‍ക്കാണ് സൗജന്യ ഐസിയു ആംബുലന്‍സ് അനുവദിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News