‘മോദി ഫൈഡ്’ ആകാത്തതാണ് കേരളത്തിന്റെ സൗന്ദര്യം; കേരളത്തിന്റെ ഇടതുപക്ഷ ആഭിമുഖ്യത്തെ പുകഴ്ത്തി ജോണ്‍ എബ്രഹാം: താരത്തിന്റേത് ആദ്യ രാഷ്ട്രീയപ്രതികരണം

മുംബൈ: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോള്‍ കേരളം മോദി ഫൈഡ് ആകാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ബോളിവുഡ് താരം ജോണ്‍ എബ്രഹാം നല്‍കിയ മറുപടി വൈറലാവുന്നു.

മോദി ഫൈഡ് ആവാത്തതാണ് കേരളത്തിന്റെ സൗന്ദര്യമെന്നും കേരളത്തിന് എപ്പോഴും ഇടതുപക്ഷ മുഖമാണെന്നും ജോണ്‍ അഭിപ്രായപ്പെട്ടു.

ജോണ്‍ എബ്രഹാം പറയുന്നു:

കേരളം ‘മോദി ഫൈഡ്’ ആകാത്തത് കേരളത്തിന്റെ സൗന്ദര്യം കൊണ്ടാണ്. ഞങ്ങളെല്ലാം തുല്യത എന്ന ആശയത്തില്‍ വിശ്വസിക്കുന്നവരാണ്. കേരളം ആ അര്‍ഥത്തില്‍ തിളങ്ങുന്ന മാതൃകയാണ്. അതാണ് കേരളത്തിന്റെ സൗന്ദര്യം, പത്തുമീറ്ററിനുള്ളില്‍ ഒരു ക്ഷേത്രവും ഒരു മോസ്‌കും ഒരു ക്രിസ്ത്യന്‍ പള്ളിയും നിങ്ങള്‍ക്ക് അവിടെ കാണാനാകും. ജനങ്ങള്‍ അവിടെ സാഹോദര്യത്തോടെ കഴിയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മതധ്രുവീകരണം ശ്രദ്ധിച്ചാല്‍ അത് മനസിലാകും. കേരളം വിവിധ മതവിഭാഗങ്ങള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.

ഫിഡല്‍ കാസ്ട്രോ മരിച്ചപ്പോള്‍ താന്‍ കേരളത്തിലുണ്ടായിരുന്നുവെന്നും താരം പറഞ്ഞു. അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ എല്ലായിടത്തുമുണ്ടായിരുന്നു. കേരളമാകെ ആ വിയോഗത്തിന്റെ ദുഃഖമുണ്ടായിരുന്നു. ബാല്യകാലത്ത് തന്റെ പിതാവ് മാര്‍ക്സിസ്റ്റ് പുസ്തകങ്ങള്‍ തനിക്ക് വായിക്കുന്നതിനായി നല്‍കിയിരുന്നുവെന്നും അദ്ദേഹം ഓര്‍മിച്ചു.

ആദ്യമായാണ് രാഷ്ട്രീയപരമായ ചോദ്യങ്ങളോട് ജോണ്‍ പ്രതികരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News