പാലാ: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.

പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണല്‍. തപാല്‍ വോട്ടുകള്‍ക്ക് ശേഷം രാമപുരം പഞ്ചായത്താണ് എണ്ണുക.

രാമപുരത്തിന് ശേഷം കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, മുത്തോലി, പാലാ മുനിസിപ്പാലിറ്റി, മീനച്ചില്‍, കൊഴുവനാല്‍, എലിക്കുളം എന്നീ ക്രമത്തിലാണ് എണ്ണുക.

14 മേശകളിലായാണ് വോട്ടെണ്ണുന്നത്. ഒന്നുമുതല്‍ എട്ടുവരെ മേശകളില്‍ 13 റൗണ്ടും ഒന്‍പതു മുതല്‍ 14 വരെ 12 റൗണ്ടും എണ്ണും. 176 ബൂത്തുകളിലായി 1,27,939 വോട്ട് ആണ് പോള്‍ചെയ്തത്. 28 പോസ്റ്റല്‍ വോട്ടുകളും 152 ഇടിപിബി സര്‍വീസ് വോട്ടും ഉണ്ട്.