പട്ടത്താനം സർവ്വീസ് സഹകരണ ബാങ്കില്‍ പ്രസിഡന്റും മുൻ പ്രസിഡന്റും തമ്മിൽ കയ്യാങ്കളി

കൊല്ലം പട്ടത്താനം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും മുൻ പ്രസിഡന്റും തമ്മിൽ കയ്യാങ്കളി.മുൻ പ്രസിഡന്റെ് പുതിയ പ്രസിഡന്റിനെ മർദ്ദിച്ചതായി ആരോപണം. ഓണചന്തയ്ക്ക് വേണ്ടി കൺസ്യൂമർ ഫെഡിൽ നിന്നുകൊണ്ടു വന്ന നിത്യോപയോഗ സാധനങൾ എല്ലാ അംഗങൾക്കും നൽകണമെന്ന നിർദ്ദേശം ബാങ്ക് ഭരണസമിതി അട്ടിമറിച്ച് ബന്ധുക്കൾക്ക് വിതരണം ചെയ്തതായും പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച ബാങ്കിൽവെച്ച് കൂടിയ ഭരണസമിതി യോഗത്തിനിടെ ചേരിതിരിവ് ഉണ്ടാവുകയും പുതിയ പ്രസിഡന്റ് രാജിക്കൊരുങിയതിനെ തുടർന്ന് ശാരഥാമഠത്തിനു സമീപത്തെ കോൺഗ്രസ് നേതാവിന്റെ വസതിയിൽ ചേർന്ന ഒത്തുതീർപ്പ് ചർച്ചയ്ക്കിടെയായിരുന്നു കയ്യേറ്റം ഗുസ്തികാരന്റെ മെയ്യ് വഴക്കത്തോടെ പുതിയ പ്രസിഡന്റിനെ മുൻ പ്രസിഡന്റ് കൈകൊണ്ടും കസേരകൊണ്ടും അടിച്ച് നിലത്തിട്ടു.അടിച്ച ശേഷം മുൻ പ്രസിഡന്റ് സ്ഥലം വിട്ടു. മർദ്ദനമേറ്റ പുതിയ പ്രസിഡന്റ് രാജി ഭീഷണി മുഴക്കിയിരിക്കുകയാണ്.ഒത്തുതീർപ്പു ചർച്ച മദ്യസേവയോടെയായിരുന്നു.ഡിസിസി പ്രസിഡന്റിനെ സംഭവം മർദ്ദനമേറ്റ പ്രസിഡന്റും കൂട്ടരും അറിയിച്ചെങ്കിലും നടപടിയില്ല.

സ്വർണ്ണ ലേല തിരിമറിയിൽ നഷ്ടം സംഭവിച്ച തുക ഭരണസമിതിയുടെ പക്കൽ നിന്ന് ഈടാക്കുന്നതിനു സർക്കാർ ഉത്തരവായി.ഇതിനെതിരെ ഭരണസമിതി കോടതിയിൽ നിന്ന് സ്റ്റേ വാങിയിരുന്നു.സെയിൽടാക്സ് ഇനത്തിൽ 22 ലക്ഷം രൂപയുടെ നഷ്ടം സെക്രട്ടറി,ബ്രാഞ്ച് മാനേജരിലും നിന്ന് ഈടാക്കാനുള്ള ഉത്തരവിനെതിരേയും ഈ രണ്ടുപേർ കോടതിയിൽ നിന്ന് സ്റ്റേ വാങിയിരുന്നു.ബോർഡിന്റെ അനുവാദമില്ലാതെയാണ് സെക്രട്ടറിയും മാനേജരും കോടതിയെ സമീപിച്ചതെന്നും ഇവർക്കെതിരെ നടപടി വേണമെന്നുമായിരുന്നു മുൻ പ്രസിഡന്റിന്റെ ആവശ്യം ഇത് പുതിയ പ്രസിഡന്റ് നിരാഹരിച്ചതിനെ തുടർന്നായിരുന്നു മർദ്ദനം.മുൻ ഭരണ സമിതിയുടെ വീഴ്ച സംബന്ധിച്ച നടപടി കോടതിയിലും സഹകരണവകുപ്പിലും തുടരുന്നതിനാൽ നടപടി സ്വീകരിക്കാനാകില്ലെന്നായിരുന്നു പുതിയ പ്രസിഡന്റിന്റെ നിലപാട്.

ഓണചന്തയ്ക്ക് വേണ്ടി കൺസ്യൂമർ ഫെഡിൽ നിന്നുകൊണ്ടു വന്ന നിത്യോപയോഗ സാധനങൾ ഓരോ അംഗങൾക്കും നൽകണമെന്ന നിർദ്ദേശം ബാങ്ക് ഭരണസമിതി അട്ടിമറിച്ചതായും ആരോപണം ഉയർന്നു.ഒരംഗത്തിന് 5 കിലൊ അരി അരകിലൊ മുളക്,അരകിലൊ മല്ലി ഓരോ കിലോ പയർ വർഗ്ഗങ്ങള്‍,ഒരു കിലൊ വെളിച്ചെണ്ണ 98 രൂപയ്ക്കും വിതരണം ചെയ്യാനാണ് നീർദ്ദേശിച്ചത്. എന്നാൽ ഇവ പൂർണ്ണമായും അർഹതയുള്ളവർക്ക് വിതരണം ചെയ്യാതെ പൂഴ്ത്തിവെച്ച് ഓണത്തിനു തലേന്ന് രാത്രി 7 നും 8നും ഇടയിൽ ബാങ്ക് ഭരണസമിതിയിലെ അംഗങളുടെ ബന്ധുക്കൾക്ക് 12 കിലോ അരിയും പഞ്ചസാരയും 10 കിലൊ വെളിച്ചെണ്ണയും നൽകിയതായാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here