കൊച്ചി നഗരത്തെ പരിഭ്രാന്തിയിലാക്കി ‘ബോംബ്’ ഭീഷണി; മണിക്കൂറുകള്‍ നീണ്ട ആശങ്ക; ഒടുവില്‍ സംഭവിച്ചത്‌..

കൊച്ചി നഗരത്തെ പരിഭ്രാന്തിയിലാക്കി ഗ്രനേഡിനോട് സാമ്യം തോന്നുന്ന വസ്തു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വസ്തു നഗരത്തെ മണിക്കൂറുകളോളമാണ് ഭീതിയിലാഴിത്തിയത്. കളമശേരി കെഎസ്ഇബി ഓഫീസിന് സമീപമാണ് ഗ്രനേഡിനോട് സാമ്യം തോന്നുന്ന വസ്തു കണ്ടെത്തിയത്.

സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. പാലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വസ്തുവെന്താണെന്ന് മനസ്സിലായിരുന്നില്ല. ബോംബ് ഭീഷണിയുണ്ടെന്ന വാര്‍ത്ത പരന്നതോടെ സംഭവസ്ഥലത്ത് നിരവധിയാളുകള്‍ തടിച്ചുകൂടി. തുടര്‍ന്ന് ആളുകളെ സ്ഥലത്ത് നിന്ന് മാറ്റിയ ശേഷം കാക്കനാട് നിന്ന് വിദഗ്ദ്ധരെ എത്തി വിശദമായ പരിശോധന നടത്തി.

ഒടുവില്‍ ബോംബല്ലെന്ന നിഗമനത്തില്‍ വസ്തു പൊട്ടിച്ച് നോക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. മുന്നൊരുക്കങ്ങളോടെ വസ്തു പൊട്ടിച്ചപ്പോഴാണ് നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ വസ്തു് വെറുമൊരു ചൈനീസ് ലൈറ്ററായിരുന്നുവെന്ന് മനസിലായത്. ഇതോടെ സംഭവസ്ഥലത്ത് കൂട്ടച്ചിരി ഉയര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here