കോട്ടയം: പാലാ നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള രാമപുരം പഞ്ചായത്തില്‍ എല്‍ഡിഎഫ് ലീഡ് പിടിച്ചത് യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് കുറഞ്ഞത് 1500 വോട്ടുകളുടെ ലീഡെങ്കിലും കിട്ടുമെന്ന വിചാരിച്ച സ്ഥലത്താണ് അദ്ദേഹം 750 വോട്ടുകള്‍ക്ക് പിറകേ പോയത്.

ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നായിരുന്നു എല്‍ഡിഎഫ് ലീഡ് പിടിച്ചതിനെക്കുറിച്ച് പിജെ ജോസഫിന്റെ പ്രതികരണം. ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ടുകള്‍ അപ്പുറത്തേക്ക് മറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റേയും കേരള കോണ്‍ഗ്രസിന്റേയും ശക്തികേന്ദ്രമായി വിലയിരുത്തപ്പെടുന്ന പാലായില്‍ ജോസഫ് വിഭാഗത്തിനും ശക്തമായ സാന്നിധ്യമുണ്ട്.