എല്‍ഡിഎഫ് ക്യാമ്പില്‍ പാലാ മധുരം; പ്രതീക്ഷ കൈവിടാതെ യുഡിഎഫ്; ഒരു ഘട്ടത്തിലും പിന്നോട്ട് പോവാതെ മാണി സി കാപ്പന്‍

രാഷ്ട്രീയ കേരളത്തിന് സര്‍പ്രൈസ് നല്‍കിക്കൊണ്ടാണ് പാലാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്.

സംസ്ഥാനത്തെ യുഡിഎഫിന്റെ എറ്റവും ഉറച്ച കോട്ടകളിലൊന്ന് എല്ലാകുത്തൊഴുക്കുകള്‍ക്കിടയിലും യുഡിഎഫിനൊപ്പം കെഎം മാണിയോടൊപ്പം നിന്ന പാലാ ഇക്കുറി മാറി ചിന്തിച്ചിരിക്കുന്നുവെന്നതാണ് പാലാ ഫലങ്ങള്‍ നല്‍കുന്ന സൂചന.

വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഘട്ടം കഴിയുമ്പോള്‍ തന്നെ രണ്ടായിരത്തോളം വോട്ടുകളുടെ ലീഡ് നേടാന്‍ കഴിയുമെന്ന യുഡിഎഫിന്റെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് ആദ്യ റൗണ്ടില്‍ തന്നെ 500 ല്‍ അധികം വോട്ടുകളുടെ ലീഡ് മാണി സി കാപ്പന്‍ നേടി.

പിന്നീട് ഓരോഘട്ടത്തിലും ക്രമമായി മാണി സി കാപ്പന്‍ ലീഡ് നിലനിര്‍ത്തി പോവുകയാണ്. ഏഴു പഞ്ചായത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ മാണി സി കാപ്പന്‍ 4106 വോട്ടുകളുടെ ലീഡ് നേടി.

വരുന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്കുള്ള എനല്‍ജി ബൂസ്റ്റര്‍ ആവുകയാണ് എല്‍ഡിഎഫിന് പാലാ. പാലാ എല്‍ഡിഎഫിനെ തുണച്ചാല്‍ കേരളാ കോണ്‍ഗ്രസിലും യുഡിഎഫിലും വലിയ പൊട്ടിത്തെറികളാണ് കാത്തിരിക്കുന്നത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News