സമുദ്രജല നിരപ്പ് ഉയരുന്നു; ഇന്ത്യയില്‍ 4 വന്‍ നഗരങ്ങള്‍ ഭീഷണിയില്‍

ആഗോളതാപനവും കാലാവസ്ഥ വ്യതിയാനങ്ങളും ഭൂമിയിലെ മഞ്ഞുകോട്ടികള്‍ ഉരുക്കിത്തുടങ്ങിയിട്ട് നാളുകളേറെയായി. സമുദ്രജല നിരപ്പിലുണ്ടാവുന്ന വര്‍ധനവ് നാല് ഇന്ത്യന്‍ തീരദേശ നഗരങ്ങള്‍ക്ക് ഭീഷണിയാവുമെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
കൊല്‍ക്കത്ത, മുംബൈ, സൂറത്ത്, ചെന്നൈ എന്നീ നഗരങ്ങള്‍ക്കാണ് മഞ്ഞുരുകുന്നത് മൂലം നിലനില്‍പ്പ് ഭീഷണിയുയരുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിക്കുന്ന യുഎന്‍ വിഭാഗത്തിന്റേതാണ് മുന്നറിയിപ്പ്.

മുംബൈ, കൊല്‍ക്കത്ത, സൂററ്റ്, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങള്‍ക്ക് വലിയ ഭീഷണിയാണുള്ളതെന്നും സമുദ്രജലനിരപ്പിലുണ്ടാവുന്ന വര്‍ധന ശക്തമായ ചുഴലിക്കാറ്റുകള്‍ക്കും, സമുദ്ര ഭക്ഷ്യ ഉത്പന്നങ്ങളുടെ നാശത്തിനും കാരണമാവുമെന്നും റിപ്പോര്‍്ട്ടില്‍ പറയുന്നു.

2100 ആവുമ്പോഴേക്കും ആഗോളതലത്തില്‍ സമുദ്രജലനിരപ്പില്‍ ഒരു മീറ്റര്‍ വര്‍ധനയാണ് മഞ്ഞുരുകലിനെ തുടര്‍ന്ന് പ്രതീക്ഷിക്കുന്നത്. ആഗോള തലത്തില്‍ ഇത് 45 തുറമുഖ നഗരങ്ങളെയും ലോകത്തെ 1.4 ബില്യണ്‍ ജനങ്ങളെയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സമുദ്ര ജലനിരപ്പില്‍ 50 സെന്റീമീറ്ററിന്റെ വര്‍ധനവുണ്ടായാല്‍ പോലും വെള്ളപ്പൊക്കമുണ്ടാവുന്ന മേഖലകളെയാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്നത്. ആഗോളതാപനത്തെ നിയന്ത്രിക്കാന്‍ ശ്രമങ്ങളുണ്ടായാല്‍ പോലും സമുദ്ര ജലനിരപ്പില്‍ 2100 ആവുമ്പോഴേക്കും 30-60 സെന്റീ മീറ്ററിന്റെ വര്‍ധനവ് ഉറപ്പാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, ഉത്തരേന്ത്യയിലെ മറ്റിടങ്ങളില്‍ കനത്ത ജലക്ഷാമം അനുഭവപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here