“അവര്‍ എന്നെയും കൊലപ്പെടുത്തും”; ബുലന്ദ്ശഹറില്‍ കൊലപ്പെട്ട സുബോധ്കുമാര്‍ സിംഗിന്റെ ഭാര്യ

അടുത്ത ദിവസങ്ങളില്‍ അവര്‍ എന്നെയും കൊലപ്പെടുത്തുമെന്ന ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ കൊലപ്പെട്ട പൊലീസ് ഓഫീസര്‍ സുബോധ്കുമാര്‍ സിംഗിന്റെ ഭാര്യ രജനി സിംഗ്. താനും കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നതായി രജനി പറഞ്ഞു.

നിയമവ്യവസ്ഥയില്‍ അസ്വസ്ഥയാണ്. പ്രതികള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. കുറച്ചു ദിവസങ്ങളായി ഇവര്‍ എന്നെയും കൊലപ്പെടുത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ഇതിനെ കുറിച്ച് ആരോടാണ് പരാതിപ്പെടുക? ആരാണ് പരാതി കേള്‍ക്കാനുള്ളത് എന്നും അവര്‍ ചോദിച്ചു’.

2018 ഡിസംബറില്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലെ വനമേഖലയില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 400 ഓളം പേര്‍ ചേര്‍ന്നാണ് ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ സിംഗിനെ കൊലപ്പെടുത്തിയത്. സെഷന്‍സ് കോടതി കേസിലെ ആറു പ്രതികളെ നേരത്തെ ജാമ്യത്തില്‍ വിട്ടിരുന്നു. പുറത്തിറങ്ങിയ പ്രതികള്‍ക്ക് ബജ്രഗംദള്‍ പ്രവര്‍ത്തകര്‍ വന്‍സ്വീകരണം നല്‍കി എതിരേറ്റത് വന്‍ വിവാദമായിരുന്നു.

കലാപത്തിനിടെ തട്ടിക്കൊണ്ടുപോയ കാറില്‍ കൊല്ലപ്പെട്ട നിലയിലാണ് ഇന്‍സ്പെക്ടറുടെ മൃതദേഹം കണ്ടെത്തിയത്. പശുവിനെ കടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയ ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാര്‍ സിംഗ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News