പുതുചരിത്രം; യുഡിഎഫ് കോട്ടകള്‍ തകര്‍ന്നു; പാലായില്‍ മാണി സി കാപ്പന്റെ കുതിപ്പ്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ കുതിപ്പ്.

പരമ്പരാഗതമായി യുഡിഎഫിനെ തുണച്ചിരുന്ന പഞ്ചായത്തുകളില്‍ എല്ലാം വന്‍ മുന്നേറ്റമാണ് മാണി സി കാപ്പന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ 4163 വോട്ടുകളുടെ ഭൂരിപക്ഷമാണ് കാപ്പനുള്ളത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും യുഡിഎഫ് സ്ഥാനര്‍ത്ഥി ജോസ് ടോമിന് മുന്നിലെത്താന്‍ കഴിഞ്ഞിട്ടില്ല. കടനാട് പഞ്ചായത്തില്‍ 870 വോട്ടുകളും രാമപുരം പഞ്ചായത്തില്‍ 751 വോട്ടുകളുമാണ് എല്‍ഡിഎഫിന് കിട്ടിയ ഭൂരിപക്ഷം.

വോട്ടെണ്ണല്‍ പൂര്‍ത്തിയായ ഇടങ്ങളിലെല്ലാം ബിജെപിക്ക് വോട്ട് കുറഞ്ഞുവെന്നതും ശ്രദ്ധേയമാണ്. കേരളാ കോണ്‍ഗ്രസിന്റെ പരമ്പരാഗതമായ ശക്തികേന്ദ്രങ്ങളെല്ലാം മാണി സി കാപ്പനൊപ്പം നില്‍ക്കുന്ന ട്രെന്‍ഡാണ് കാണാനാകുന്നത്. എകെ ആന്റണി അടക്കമുള്ള മുന്‍നിര നേതാക്കളെ രംഗത്തിറക്കിക്കൊണ്ടായിരുന്നു യുഡിഎഫിന്റെ പ്രചരണം. എന്നാല്‍ ഇത്തവണ പാലായുടെ ചിത്രം മാറുമെന്ന് എല്‍ഡിഎഫും സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും പ്രചരണത്തിന്റെ തുടക്കം മുതലേ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News