പാലായില്‍ പതറി യുഡിഎഫ്; കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

കേരളാ കേണ്‍ഗ്രസ് ക്യാമ്പിന് കനത്ത തിരിച്ചടി നല്‍കി പാലാ ഉപതെരഞ്ഞെടുപ്പ് ഫലം. സുനിശ്ചിതമായ വിജയമുറപ്പിച്ച പാലാ മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ മാണി സി കാപ്പന്‍ സൂക്ഷിച്ച മുന്‍തൂക്കം വോട്ടെണ്ണലിന്റെ അവസാനഘട്ടംവരെ നിലനിര്‍ത്തിപ്പോരുകയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 4203 വോട്ടിന്റെ ഭൂരിപക്ഷം കെഎം മാണിക്ക് നല്‍കിയ മണ്ഡലം മാണിയുടെ മരത്തിന് ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 33000 ല്‍ അധികം ഭൂരിപക്ഷം തോമസ് ചാഴികാടന് നല്‍കി യുഡിഎഫിനൊപ്പം ഉറച്ച് നിന്ന പാല ഇത്തവണ യുഡിഎഫിനെയും കേരളാ കോണ്‍ഗ്രസിനെയും ഞെട്ടിച്ചിരിക്കുന്നു.

കെഎം മാണിയുടെ മരണത്തിന് ശേഷം കേരളാ കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തോടെ കൂടുതല്‍ രൂക്ഷമാവും.

മാണിക്ക് ശേഷം കേരളാ കോണ്‍ഗ്രസിന്റെ സാരധ്യമേറ്റെടുക്കാന്‍ മത്സരിച്ച ജോസ് കെ മാണിക്കും പിജെ ജോസഫിനും കനത്ത തിരിച്ചടിയാണ് പാലാ ഫലം.

ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിയായതിനാല്‍ ജോസ് ടോമിനെ തോല്‍പ്പിക്കാന്‍ ജോസഫ് ഗ്രൂപ്പുകാര്‍ ശ്രമിച്ചെന്ന് വോട്ടെടുപ്പിന് ശേഷം ജോസ് കെ മാണി വിഭാഗം ആരോപിച്ചിരുന്നു.

പാലായില്‍ കോണ്‍ഗ്രസും യുഡിഎഫും വോട്ട് കച്ചവടം നടത്തിയെന്ന് ബിജെപി നേതാക്കളും ആരോപിച്ചിരുന്നു. ഉറച്ച മണ്ഡലത്തില്‍ തോല്‍വിയുടെ ഉത്തരവാദിത്വം പരസ്പരം വിരുദ്ധ ഗ്രൂപ്പുകളുടെ തലയില്‍ കെട്ടിവച്ച് ജോസഫ്, ജോസ് കെ മാണി ഗ്രൂപ്പുകള്‍ യുഡിഎഫ് ക്യാമ്പില്‍ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News