പാലായില്‍ തോറ്റത് കേരളാ കോണ്‍ഗ്രസ്സല്ല, കോണ്‍ഗ്രസാണെന്ന് ഡിവൈഎഫ്ഐ.

കോണ്‍ഗ്രസ്സ് നേതാക്കളാണ് പാലായില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത്. മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും കടന്നാക്രമി ക്കാനും വര്‍ഗീയത പ്രചരിപ്പിക്കാനും പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കി.

ആ വ്യാജ പ്രചാരണങ്ങളെയാകെ പാലയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

യുഡിഎഫിന്റെ കോട്ടയാണ് തകര്‍ന്നത്. കേരളത്തില്‍ യുഡിഎഫ് ഏതു സാഹചര്യത്തിലും ജയിച്ച സീറ്റായിരുന്നു പാല. പാലായിലെ യുഡിഎഫിന്റെ തോല്‍വി വരാനിരിക്കുന്ന ഉപതെരഞ്ഞെ ടുപ്പുകളുടെ ഫലസൂചനയാണ്.

പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെട്ടു. വികസനോന്മുഖവും ജനകീയവുമായ നയമാണ് ഇടതുപക്ഷം നടപ്പാക്കുന്നത്.

മുടങ്ങിക്കിടന്ന വികസന പദ്ധതികള്‍ വരെ ഏറ്റെടുത്ത് യഥാര്‍ഥ്യമാക്കിയ പിണറായി സര്‍ക്കാര്‍ ഭാവി തലമുറയുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്കാണ് നിറം പകരുന്നത്. പാലായിലെ എല്ലാ വോട്ടര്‍മാരെയും അഭിവാദ്യം ചെയ്യുന്നുവെന്നും ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു.