‘ആ ഡ്രൈവര്‍ വില്ലനല്ല, മാന്യനാണ്’: സംഭവത്തിന്റെ സത്യാവസ്ഥ ഇതാണ്

തിരുവനന്തപുരം: ഓവര്‍ടേക്ക് ചെയ്ത കെഎസ്ആര്‍ടിസിയെ ‘ചങ്കുറ’പ്പോടെ നേരിട്ട പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിരുന്നു.

പെണ്‍കുട്ടി വണ്ടി തടയുന്ന ദൃശ്യങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ അവരെ കൈയ്യടിച്ചും ഡ്രൈവറെ താക്കീത് ചെയ്തും നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ, സംഭവത്തിന് ദൃക്സാക്ഷിയായ ഒരാളുടെ കുറിപ്പാണ് വൈറലാകുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപം ഒരു യുവതി കെഎസ്ആര്‍ടിസി ബസിനു വട്ടം വെച്ചോണ്ടിരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ആരെങ്കിലും തിരക്കിയോ, ഒരു പെണ്ണ് എന്ത് ചെയ്താലും അത് വൈറലാക്കാന്‍ നടക്കുന്ന മഹത് വ്യക്തികള്‍ (സോഷ്യല്‍ മീഡിയയിലെ കോമാളികള്‍) ഇതൊന്ന് വായിക്കണം. നിങ്ങള്‍ കണ്ടത് കഥയുടെ അവസാന ഭാഗം മാത്രം.

സംഭവം നടന്നത് പെരുമ്പാവൂര്‍ – വട്ടക്കാട്ടുപടി (പഴയ മൂവാറ്റുപുഴ) റോഡില്‍ ആണ്. കെഎസ്ആര്‍ടിസി ഓട്ടോ സ്റ്റാന്റിനു പുറകില്‍ ഉള്ള മുസ്ലീം പള്ളിയുടെ മുന്നില്‍ സ്‌കൂള്‍ കുട്ടികളെ ഇറക്കുന്നതിനായി ഒരു സ്‌കൂള്‍ ബസ് നിറുത്തിയിരുന്നു. സ്‌കൂള്‍ ബസിനു പുറകില്‍ കഥയിലെ വില്ലനായ (എന്റെ കാഴ്ചപ്പാടില്‍ നായകനായ) കെഎസ്ആര്‍ടിസി ബസ് വന്നു നിന്നു.

ചെറിയ കുട്ടികള്‍ ഇറങ്ങാന്‍ സമയം കൂടുതല്‍ എടുക്കും എന്നതുകൊണ്ട് സ്‌കൂള്‍ ബസ് ഡ്രൈവര്‍ സിഗ്‌നല്‍ കൊടുത്തതു കൊണ്ടാണ് കെഎസ്ആര്‍ടിസി ബസ് സ്‌കൂള്‍ ബസിനെ ഓവര്‍ ടേക്ക് ചെയ്യാനായി വന്നത്.

പകുതിക്ക് മുകളില്‍ സ്‌കൂള്‍ ബസിനെ മറി കടന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്നിലാണ് ഈ അഭ്യാസപ്രകടനം. ഇതിനിടയില്‍ സ്‌കൂള്‍ ബസ് ഇടതു വശത്തുകൂടെ കടന്നുപോവുകയും ചെയ്തു. ഒരിക്കലും ആ കെഎസ്ആര്‍ടിസി ബസ് ഓവര്‍ സ്പീഡില്‍ അല്ലായിരുന്നു.

ഏതൊരു വാഹനവും മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്തു കയറി വരുമ്പോള്‍ എതിരെ വരുന്ന ശരാശരി മല്ലൂ ഡ്രൈവേഴ്‌സ് സ്വയം സ്പീഡോന്നു കൂട്ടി വെച്ചു കൊടുക്കും.

അതു തന്നെയാണ് ഇവിടേയും സംഭവിച്ചത് എന്നൊന്നും ഞാന്‍ പറയില്ല. യാദൃശ്ചികമായി സംഭവിച്ചതായിരിക്കാം. റോഡില്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ ഇറച്ചിയില്‍ മണ്ണു പറ്റും. ഈ സംഭവം നേരില്‍ കണ്ട ഒരാള്‍ പോലും ആ സ്ത്രീ ചെയ്തതിനെ പൂര്‍ണമായി അംഗീകരിക്കില്ല.

എല്ലാ കെഎസ്ആര്‍ടിസി ഡ്രൈവേഴ്‌സും ചെയ്യുന്നത് ശരിയെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. പക്ഷേ ഈ സംഭവത്തില്‍ ആ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മാന്യനാണ്. മാന്യമായി ജോലി ചെയ്ത ഒരാളെയാണ് ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയ കരിവാരിത്തേച്ചത്. ഡ്രൈവറ് ചേട്ടന് ഫുള്‍ സപ്പോര്‍ട്ട് എന്ന് ദൃക്‌സാക്ഷി.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News