പാലാ: ക്ഷണിച്ചു വരുത്തിയ പരാജയമെന്ന് പി.ജെ ജോസഫ്; യുഡിഎഫിന് ഒഴിഞ്ഞുമാറാനാകില്ല

കോട്ടയം: ക്ഷണിച്ചു വരുത്തിയ പരാജയമാണ് പാലായിലേതെന്ന് പി.ജെ.ജോസഫ്.

പാര്‍ട്ടി പ്രശ്‌നം പരിഹരിക്കുന്നതിലെ പക്വതയില്ലായ്മ പരാജയത്തിന് കാരണമായെന്നും യുഡിഎഫിന് ഇക്കാര്യത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും പി.ജെ.ജോസഫ് പറഞ്ഞു.

ജോസ് കെ.മാണി വിഭാഗം പാര്‍ട്ടി ഭരണഘടന ലംഘിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം അപാകതകള്‍ സംഭവിച്ചു. പാര്‍ട്ടി ചിഹ്നം പോലും അവഗണിച്ചു. പിണക്കം മറന്ന് സഹകരിക്കാമെന്ന് കരുതിയപ്പോള്‍ കൂക്കിവിളിച്ചെന്നും പരാജയ കാരണം യുഡിഎഫ് പഠനവിധേയമാക്കണമെന്നും ജോസഫ് തൊടുപുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News