‘വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറ ഇളകി തുടങ്ങിയെന്ന് തെളിയിക്കുന്ന ജനവിധിയാണ് പാലായിലേത്’; എ വിജയരാഘവന്‍

കേരളത്തില്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറ ഇളകി തുടങ്ങിയെന്ന് തെളിയിക്കുന്ന ജനവിധിയാണ് പാലായിലേതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍.
വിമോചന സമരത്തോളം പഴക്കമുള്ള വലതുപക്ഷ വിജയങ്ങളുടെ ചരിത്രമുള്ളതാണ് പാലായുടെ രാഷ്ട്രീയഭൂമിക. യു.ഡി.എഫിന്റെ അധമ രാഷ്ട്രീയ സംസ്‌കാരം ഏറ്റവും കൂടുതല്‍ പ്രതിഫലിപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു പാലാ ഉപതെരഞ്ഞെടുപ്പ്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ അത് പ്രകടമായിരുന്നു. ജാതിമത രാഷ്ട്രീയം ഏകോപിപ്പിക്കുയും ബി.ജെ.പി യുമായി കൂട്ടുകച്ചവടം നടത്തുകയും ചെയ്യുന്ന യു.ഡി.എഫിന്റെ സ്ഥിരം നീക്കങ്ങള്‍ വിജയിച്ചില്ലായെന്നതാണ് പാലാ ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ മികവും വിജയത്തിന് സഹായിച്ചു.

ദേശീയ തലത്തില്‍ കുടുതല്‍ ഭുരിപക്ഷത്തോടെ വര്‍ഗീയ ശക്തികള്‍ വീണ്ടും അധികാരത്തില്‍ വന്നശേഷം കേരളത്തില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വോട്ട് കുറഞ്ഞതും, എല്‍.ഡി.എഫിന് ചരിത്രവിജയം ഉണ്ടായതും ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ കുടുതല്‍ ശക്തിപ്പെട്ടു എന്ന് തെളിയിക്കുന്നതാണ്.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി വര്‍ദ്ധിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഈ വിജയം ബോധ്യപ്പെടുത്തുന്നു. ഇതിനായി പരിശ്രമിച്ച മുഴുവന്‍ പാര്‍ടികളുടെയും പ്രവര്‍ത്തകരേയും പാലായിലെ വോട്ടര്‍മാരെയും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News