
പാലായില്‍ വമ്പന്‍ വിജയവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. യുഡിഎഫിന്റെ കുത്തക മണ്ഡലങ്ങളെല്ലാം കാപ്പന്‍ നിഷ്പ്രയാസം നേടിയെടുക്കുകയായിരുന്നു.കേരളം ഉറ്റുനോക്കിയ പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് ചരിത്ര വിജയം. അമ്പത്തിനാലുവര്‍ഷം നീണ്ടുനിന്ന യുഡിഎഫിന്റെ കുതിപ്പാണ് ഉപതെരഞ്ഞെടുപ്പിലൂടെ എന്‍സിപിയുടെ മാണി സി കാപ്പന്‍ തിരുത്തിയെഴുതുന്നത്.
പുതിയ പാലാ നിയമസഭാ മണ്ഡലത്തിന്റെ രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഇടതുപക്ഷം പാലായില്‍ ജയിക്കുന്നത്.പാലായില്‍ നാലാമങ്കത്തിന് കച്ചമുറുക്കിയപ്പോള്‍ മാണി സി. കാപ്പന് ഉത്തേജനം നല്‍കിയത് കെ.എം. മാണിയെ മൂന്ന് തവണയും വിറപ്പിക്കാന്‍ തനിക്ക് കഴിഞ്ഞെന്ന് വിളിച്ചു പറഞ്ഞ ആ വോട്ടുകണക്കുകളാണ്. 2006ല്‍ കെ.എം. മാണിയുടെ ഭൂരിപക്ഷം 24,000ത്തില്‍ നിന്ന് 7500 ആയും 2011ല്‍ 5500 ആയും 2016ല്‍ 4703 ആയും കുറയ്ക്കാനായത് ഒചരു ചരിത്ര നേട്ടം തന്നെയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here