പാലായ്ക്ക് ഇനി പുതിയ “മാണിക്യം”

പുതിയ പാലാ നിയമസഭാ മണ്ഡലത്തിന്റെ രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഇടതുപക്ഷം പാലായില്‍ ജയിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ ലീഡ് കൈവരിച്ച കാപ്പന്‍ ഒരിക്കല്‍പോലും ലീഡ് നിലയില്‍ പുറകോട്ട് പോയില്ല.മുത്തോലിയിലും പാലാ നഗരസഭയിലും മീനച്ചിലിലും കൊഴുവനാലിലും യുഡിഎഫ് ലീഡ് നേടിയെങ്കിലും ഒരുഘട്ടത്തില്‍പോലും എല്‍ഡിഎഫിന്റെ ലീഡിനെ മറികടക്കാന്‍ കഴിയുന്നൊരു ലീഡിലേക്കെത്താന്‍ ജോസ് ടോമിന് കഴിഞ്ഞില്ല. എന്നാല്‍ മാണി സി കാപ്പന്റെ ലീഡ് ഒരുഘട്ടത്തില്‍ അയ്യായിരത്തോട് അടുക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 33000 ല്‍ അധികം ലീഡ് പാലായില്‍ ഉണ്ടായിരുന്നു. പാലായിലെ മുഴുവന്‍ ജനങ്ങള്‍ക്കും നന്ദിപറയുന്നതായി തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാണി സി കാപ്പന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here