പാലാ ചരിത്രം രചിച്ചു. അരനൂറ്റാണ്ടിലേറെ കെ എം മാണി എന്ന യുഡിഎഫ് നേതാവിനെ മാത്രം ജയിപ്പിച്ച പാലാ നിയമസഭാ മണ്ഡലം ചരിത്രത്തിലാദ്യമായി എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ പൊന്നാപുരം കോട്ടകള്‍ എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച പഞ്ചായത്തുകളില്‍ പോലും ലീഡ് നേടിക്കൊണ്ടാണ് മാണി സി കാപ്പന്‍ വിജയം കൊയ്തത്.