ഹണിട്രാപ്പില്‍ കുടുങ്ങിയത് പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥരും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

രാജ്യത്തെ ഏറ്റവും വലിയ ലൈംഗികവിവാദത്തിന് തുടക്കംകുറിച്ച് മധ്യപ്രദേശില്‍ ഹണിട്രാപ്പിന്റെ തെളിവുകള്‍ പുറത്തുവന്നതോടെ കുടുങ്ങിയത് രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍. കേസില്‍ ഭോപാല്‍ പൊലീസ് ഇതുവരെ നാലുപേരെ അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി കെണിയില്‍ പെട്ടവരുടെ ‘ഹിറ്റ്ലിസ്റ്റ്’ തയ്യാറാക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. ഇതില്‍ 13 ഐഎഎസ് ഉദ്യോഗസ്ഥരും പെടുമെന്നാണ് പുതിയ വിവരം. അശ്ലീലചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍, ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്‌നദൃശ്യങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍ തുടങ്ങി നാലായിരത്തോളം ഡിജിറ്റല്‍ തെളിവുകളാണ് ഇതുവരെ കണ്ടെത്തിയത്.

സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങള്‍ സ്ഥാനമാനങ്ങള്‍ നോക്കാതെ പുറത്തുവിടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തില്‍ പിടിയിലായ ആര്‍തി ദയാല്‍, മോണിക്ക യാദവ്, ശ്വേതാ വിജയ് ജെയ്ന്‍, ശ്വേതാ സ്വപ്നില്‍ ജെയ്ന്‍, ബര്‍ഖാ സോണി, ഓം പ്രകാശ് കോറി എന്നിവര്‍ക്കു പുറമെ അഞ്ച് പെണ്‍കുട്ടികളെക്കൂടി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ട്. ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ എന്‍ജിനിയര്‍ ഹര്‍ഭജന്‍ സിങ് എന്ന യുവാവിന്റെ പരാതിയാണ് സംഘത്തെ കുടുക്കാന്‍ സഹായിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News