പാലായില്‍ ബിജെപിക്ക് ഏഴായിരത്തോളം വോട്ടിന്റെ ഇടിവ്; വ്യക്തമാവുന്നത് ബിജെപിയുടെ വോട്ടുകച്ചവടം

പാലായില്‍ ബിജെപിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഇക്കുറി ഏഴായിരത്തോളം വോട്ടിന്റെ ഇടിവ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി നടത്തിയ വോട്ടുകച്ചവടമാണ് ബിജെപിക്ക് തിരിച്ചടി നല്‍കിയതെന്ന ആരോപണം ഇതോടെ ശക്തമായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ട് നേടിയ എന്‍ഡിഎയ്ക്ക് ഇക്കുറി ലഭിച്ചത് 14 ശതമാനം വോട്ട് മാത്രം.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എന്‍ ഹരിക്ക് 24,821 വോട്ട് ലഭിച്ചിരുന്നു. അതേ സ്ഥാനാര്‍ഥിയെ തന്നെ ഇക്കുറി കളത്തിലിറക്കിയപ്പോള്‍ 18,044 വോട്ടുകള്‍ മാത്രമാണു നേടാന്‍ കഴിഞ്ഞത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി സി തോമസിന് ലഭിച്ച 26,533 വോട്ടിന്റെ അടുത്തെത്താന്‍ പോലും ബിജെപിക്കായില്ല.

കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിലായി ക്രമത്തില്‍ വോട്ട് വര്‍ദ്ധിപ്പിച്ചിരുന്ന ബിജെപിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഇക്കുറി ഏഴായിരത്തോളം വോട്ടിന്റെ ഇടിവുണ്ടായി. സ്ഥാനാര്‍ത്ഥി എന്‍ ഹരി നടത്തിയ വോട്ടുകച്ചവടമാണ് ബിജെപിക്ക് തിരിച്ചടി നല്‍കിയതെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

ആരോപണം ഉന്നയിച്ച പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ബിനു പുളിക്കക്കണ്ടത്തെ പോളിംഗ് ദിനത്തില്‍ എന്‍ ഹരി സസ്പെന്‍ഡ് ചെയ്തിരുന്നു. വരും ദിനങ്ങളില്‍ വോട്ടു വ്യാപാരം സംബന്ധിച്ച ചര്‍ച്ചകള്‍ ബി ജെ പി യെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News